നമ്മുടെ തലമുറ പ്രണയിക്കാനും പ്രണയ നിരസങ്ങളെ കൈകാര്യം ചെയ്യാനും ഇനിയും ഏറെ പഠിക്കേണ്ടതുണ്ട്: ഡിവൈഎഫ്‌ഐ

നമ്മുടെ തലമുറ പ്രണയിക്കാനും പ്രണയ നിരസങ്ങളെ കൈകാര്യം ചെയ്യാനും ഇനിയും ഏറെ പഠിക്കേണ്ടതുണ്ടെന്ന് ഡിവൈഎഫ്‌ഐ. ജീവനെടുക്കുന്ന പ്രണയപ്പകകള്‍ ഇല്ലാത്ത പ്രണയ ലോകങ്ങള്‍ പിറക്കാനുള്ള സാമൂഹ്യാവബോധം പുതുതലമുറയില്‍ ഉണ്ടാക്കാന്‍ നമുക്ക് ജാഗ്രത കാട്ടാം എന്ന് ഡിവൈഎഫ്‌ഐ ഫേസ്ബുക്കില്‍ കുറിച്ചു.(dyfi reacts to sharon rajs murder)
ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്തു നൽകി നടത്തിയ നിഷ്ഠുരമായ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇത് ഏറെ ഞെട്ടിക്കുന്നതും ക്രൂരവുമായ കൊലപാതകമാണെന്നും ഡിവൈഎഫ്‌ഐ ഫേസ്ബുക്കില്‍ കുറിച്ചു.
Read Also: പെന്‍ഷന്‍ പ്രായം 60 ആക്കി ഉത്തരവ്; വിരമിച്ചവര്‍ക്ക് ബാധകമല്ല
കുറിപ്പ്
പ്രണയത്തിന്റെ മാനവികതയാകെ നഷ്ടപ്പെടുന്ന വാര്‍ത്തകളാണ് തുടര്‍ച്ചയായി വന്നു കൊണ്ടിരിക്കുന്നത് അതില്‍ അവസാനത്തേതാണ് പാറശ്ശാലയിലെ ഷാരോണിന്റെ മരണം കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം ചേര്‍ത്തു നല്‍കി നടത്തിയ നിഷ്ഠുരമായ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ഏറെ ഞെട്ടിക്കുന്നതും ക്രൂരവുമായ കൊലപാതകം നമ്മുടെ പ്രണയ സങ്കല്‍പ്പങ്ങളെയും പ്രണയത്തിന്റെ വിശാലമായ കാഴ്ചപ്പാടിനെയും ഇല്ലാതാക്കുന്നതാണ്.
പാനൂരിലെ വിഷ്ണു പ്രിയയെ പ്രണയപ്പകയില്‍ അറുത്തു കൊന്നതും ഷാരോണിനെ വിഷം കൊടുത്തു കൊന്നതും പ്രണയമറയില്‍ നടത്തിയ ക്രൂരതയാര്‍ന്ന കൊലപാതങ്ങള്‍ ആണ്.
നമ്മുടെ തലമുറ പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും ഇനിയും ഏറെ പഠിക്കേണ്ടതുണ്ട്.
ജീവനെടുക്കുന്ന പ്രണയപ്പകകള്‍ ഇല്ലാത്ത പ്രണയ ലോകങ്ങള്‍ പിറക്കാനുള്ള സാമൂഹ്യാവബോധം പുതുതലമുറയില്‍ ഉണ്ടാക്കാന്‍ നമുക്ക് ജാഗ്രത കാട്ടാം…
പാറശാലയിലെ ഷാരോണിന് ആദരാഞ്ജലികള്‍.
Story Highlights: dyfi reacts to sharon rajs murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here