Advertisement

സിംഗിൾ ഡ്യൂട്ടിയിൽ അട്ടിമറി നീക്കം; കെഎസ്ആർടിസി പാറശാല ക്ലസ്റ്റർ ഓഫീസർക്ക് സസ്പെൻഷൻ

October 31, 2022
1 minute Read

സിംഗിൾ ഡ്യൂട്ടിയിൽ അട്ടിമറി നീക്കം. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അട്ടിമറിക്കാൻ ശ്രമമെന്ന് കണ്ടെത്തൽ. സംഭവത്തിൽ കെഎസ്ആർടിസി പാറശാല ക്ലസ്റ്റർ ഓഫീസറെ സസ്‌പെൻഡ് ചെയ്തു. എസ്. മുഹമ്മദ് ബഷീറിനെയാണ് സസ്പെൻഡ് ചെയ്തത്. ക്‌ളസ്റ്റർ ഓഫീസറായ ഇയാൾ ഡ്യൂട്ടി പാറ്റേൺ അട്ടിമറിച്ചുവെന്ന് കണ്ടെത്തൽ.

കെഎസ്ആർടിസി ഇയാളെ സിഎംഡിയാണ് സസ്പെൻഡ്‌ ചെയ്തത്. സിഎംഡി പാറശാല ഡിപ്പോയിൽ നേരിട്ട് പരിശോധന നടത്തിയിരുന്നു. ഗുരുതരമായ കൃത്യ വിലോപം നടന്നുവെന്നും, സ്ഥാപനത്തോട് കൂറ് പുലർത്തിയില്ലെന്നും സസ്പെൻഷൻ ഉത്തരവിൽ പരാമർശിക്കുന്നു.

Story Highlights: KSRTC Single Duty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top