നന്നാക്കാൻ കൊണ്ടുവന്ന ഫോൺ പൊട്ടിത്തെറിച്ചു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് – വിഡിയോ

ഒരു കടയിൽ മൊബൈൽ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് തീപിടിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാക്കുന്നത്. ഉത്തർപ്രദേശിലെ ലളിത്പൂരിലെ പാലി പ്രദേശത്തെ ഒരു റിപ്പയർ ഷോപ്പിൽ ചാർജ്ജുചെയ്യുന്നതിലെ തകരാർ കാരണം ഒരു ഉപഭോക്താവ് അറ്റകുറ്റപ്പണികൾക്കായി ഫോൺ കൊണ്ടുവന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. കടയുടമ ബാറ്ററി ഊരിമാറ്റി നിമിഷങ്ങൾക്കകം മൊബൈൽ ഫോൺ കത്തിനശിച്ചു. കടയുടമയും ഉപഭോക്താവും അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ആഴ്ചയാണ് സംഭവം. നന്നാക്കാനായി കൊണ്ടുവന്ന ഫോൺ ശരിയാക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
उत्तर प्रदेश के ललितपुर में रिपेयरिंग के दौरान एक मोबाइल बम की तरह फट पड़ा pic.twitter.com/eBUCe9f4nL
— Bhadohi Wallah (@Mithileshdhar) October 23, 2022
സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും കടയിലെ സിസിടിവിയിൽ നിന്ന് ലഭിച്ചു. ബാറ്ററിയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് വിലയിരുത്തൽ. ഭദോഹി വല്ല എന്ന ട്വിറ്റർ ഉപയോക്താവാണ് ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘ഉത്തർപ്രദേശിലെ ലളിത്പൂരിൽ റിപ്പയറിങ്ങിനിടെ ഫോൺ ബോംബ് പോലെ പൊട്ടിത്തെറിച്ചു’ എന്ന അടിക്കുറിപ്പോടെ കൂടിയാണ് ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തിരുന്നത്.
13 സെക്കൻഡ് ദൈർഘ്യമുണ്ട് ദൃശ്യങ്ങൾക്ക്. ഇതിൽ കടയുടമ ഫോണിൽ നിന്ന് ബാറ്ററി നീക്കംചെയ്യുന്നതും തൊട്ടുപിന്നാലെ ഫോൺ പൊട്ടിത്തെറിക്കുന്നും കാണാം. കൗണ്ടറിൽ നിന്നിരുന്ന കടയുടമയും ഉപഭോക്താവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ഇത്തരം സംഭവങ്ങൾ ആശങ്കസൃഷ്ടിക്കുന്നതാണ്. അതുകൊണ്ട് തന്നെ സ്മാർട് ഫോണുകളും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളുടെ ബാറ്ററികളും ചാർജ് ചെയ്യുമ്പോൾ സുരക്ഷിതമായ അകലം പാലിക്കണമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്.
Story Highlights: Mobile phone blasts like a bomb in UP’s repair shop, leaves people horrified
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here