സൗദിയില്‍ ശൈത്യകാലം; സ്‌കൂള്‍ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തി

സൗദിയില്‍ ശൈത്യകാലം ആരംഭിച്ചതോടെ സ്‌കൂള്‍ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം. അടുത്ത വര്‍ഷം മാര്‍ച്ച് 22 വരെ ശൈത്യകാല പ്രവൃത്തി സമയം പ്രാബല്യത്തില്‍ ഉണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു ( Saudi schools switch to winter schedule ).
തലസ്ഥാനമായ റിയാദില്‍ ഇന്ന് 29 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ താപമാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളില്‍ അന്തരീക്ഷ താപം ഗണ്യമായി കുറയും. ശൈത്യകാലം ആരംഭിച്ച സാഹചര്യത്തിലാണ് സ്‌കൂള്‍ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തിയത്. റിയാദ് പ്രവിശ്യയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും രാവിലെ 6.45ന് ആരംഭിക്കും.
Read Also: ഹാലോവീന്‍ ആഷോഘത്തിനിടെ ദക്ഷിണകൊറിയയില്‍ ദുരന്തം; തിരക്കില്‍പ്പെട്ട് 50 പേര്‍ മരിച്ചു
അടുത്ത വര്‍ഷം മാര്‍ച്ച് 22 വരെയാണ് ശൈത്യകാല പ്രവൃത്തി സമയം. ഏപ്രില്‍ 26 മുതല്‍ വേനല്‍ക്കാല പ്രവര്‍ത്തി സമയം ആരംഭിക്കും. വേനലവധിക്കായി ജൂണ്‍ 22ന് സ്‌കൂളുകള്‍ അടക്കുമെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, ശീതകാലം ആരംഭിച്ചതോടെ അലര്‍ജിയുളളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ശ്വാസ തടസമുളളവരും പ്രായമായവരും മുന്‍കരുതല്‍ നടപടി സ്വീകരിക്കണം. വരും ദിവസങ്ങളില്‍ അതിശൈത്യം അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Story Highlights: Saudi schools switch to winter schedule
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here