ഡൽഹിയിലെ ചെരുപ്പ് നിർമാണ ഫാക്ടറിയിൽ വൻ തീപിടിത്തം: രണ്ട് പേർ വെന്തുമരിച്ചു

രാജ്യതലസ്ഥാനമായ ഡൽഹിയിൽ ചെരുപ്പ് നിർമാണ ഫാക്ടറിയിൽ വൻ തീപിടിത്തം. രണ്ട് തൊഴിലാളികൾ വെന്തുമരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റു. 10 അഗ്നിശമനസേനാ വാഹനങ്ങൾ സ്ഥലത്തെത്തി. ഇതുവരെ മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കാമെന്നും ചിലർക്ക് പരുക്കേൽക്കാമെന്നും ആശങ്കയുണ്ട്.
രാവിലെ 9.35 നാണ് അപകടം. വിവരം ലഭിച്ചതിനെ തുടർന്ന് 10 അഗ്നിശമനസേനാ വാഹനങ്ങൾ സ്ഥലത്തെത്തി. ഫാക്ടറിയുടെ ഒന്നും രണ്ടും നിലകളിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനാ സംഘം മൂന്നുപേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, എല്ലാവരുടെയും നില തൃപ്തികരമാണ്. തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ തിരിച്ചറിഞ്ഞുവരികയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Delhi | Fire breaks out in Narela Industrial Area, 10 fire tenders rushed to the spot. Three people have been rescued so far, a few people feared trapped. Rescue operation underway: Delhi Fire Service pic.twitter.com/PTh0ksEUDq
— ANI (@ANI) November 1, 2022
Story Highlights: 2 Dead In Fire At Delhi Factory
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here