Advertisement

ഗ്യാസ് ബുക്കിങിന് നവംബര്‍ 1 മാറ്റങ്ങള്‍ വരുന്നു; അറിയാം ഇക്കാര്യങ്ങള്‍

November 1, 2022
2 minutes Read
changes for gas bookings Know these things

സംസ്ഥാനത്ത് ഗ്യാസ് ബുക്ക് ചെയ്യുന്നതിന് നവംബര്‍ ഒന്നുമുതല്‍ ചില മാറ്റങ്ങള്‍ വരുന്നു. പോളിസികള്‍ക്ക് കെ വൈസി, ഒടിപി, ജിഎസ്ടിക്ക് കോഡ് തുടങ്ങിയ മാറ്റങ്ങളാണ് 1 മുതല്‍ നിലവില്‍ വരുന്നത്.

പോളിസികള്‍ക്ക് കെ വൈസി

ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് കെ വൈസി നിര്‍ബന്ധമാണ്. എല്ലാ ആരോഗ്യ, ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും കെ വൈസി നിര്‍ബന്ധമാണെന്ന് ഐആര്‍ഡിഎ വ്യക്തമാക്കുന്നു.

ഗ്യാസിന് ഒടിപി

നവംബര്‍ ഒന്നുമുതല്‍ എല്‍പിജി സിലിണ്ടര്‍ വീട്ടുപടിക്കല്‍ വിതരണം ചെയ്യുമ്പോള്‍ ഉപഭോക്താവ് ഒടിപി കൈമാറണം. എല്‍പിജി സിലിണ്ടറുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ഉപയോക്താവിന് ഒടിപി നമ്പര്‍ ലഭിക്കും. ഉപഭോക്താവിന്റെ അംഗീകൃത ഫോണിലേക്കാണ് ഒടിപി നല്‍കുന്നത്.

Read Also: ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട് ആത്മഹത്യാഭീഷണി മുഴക്കി കടന്നുകളഞ്ഞയാൾ പിടിയിൽ

ജിഎസ്ടിക്ക് കോഡ്

അഞ്ചുകോടിയില്‍ താഴെ വിറ്റുവരവുള്ള നികുതിദായകര്‍ ജിഎസ്ടി റിട്ടേണില്‍ നിര്‍ബന്ധമായി എച്ച്എസ്എന്‍ കോഡ് നല്‍കണം. നാലക്ക നമ്പറാണ് എച്ച്എസ്എന്‍ കോഡ്.

Story Highlights: changes for gas bookings Know these things

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top