Advertisement

തൃശൂരില്‍ ഡിവൈഎഫ്ഐ നേതാവിനെ വെട്ടിയ സംഭവം; 4 പ്രതികളെന്ന് പൊലീസ്

November 1, 2022
Google News 1 minute Read

തൃശൂർ കേച്ചേരിയിൽ ഡി.വൈ.എഫ്.ഐ. നേതാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ നാല് പ്രതികളാണ് ഉള്ളതെന്ന് പൊലീസ്. പട്ടിക്കര സ്വദേശികളായ റബീഹ്, റിൻഷാദ്, റാഷിദ്, എന്നിവരാണ് സംഘത്തിലെ മൂന്നുപേർ. നാലാമനെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികളെ വൈകാതെ പിടികൂടാനാകുമെന്ന് പൊലീസ് പറഞ്ഞു.

പുലർച്ചെയാണ് ഡി.വൈ.എഫ്.ഐ. കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ.എ. സൈഫുദീനെ ആക്രമിച്ചത്. കേച്ചേരി സ്വദേശി സൈഫുദ്ധീനാണ് വെട്ടേറ്റത്. അക്രമത്തിന് പിന്നിൽ എസ്.ഡി.പി.ഐ. പ്രവർത്തകരെന്ന് സി.പി.എം ആരോപിച്ചിരുന്നു. രുക്കേറ്റ സൈഫുദ്ധീനെ അമല മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read Also: കുന്നംകുളം ബ്ലോക്ക്‌ സെക്രട്ടറിക്ക് നേരെ വധശ്രമം; കൈക്കും കാലിനും വെട്ടേറ്റു

Story Highlights: DYFI Leader was attacked in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here