Advertisement

മലപ്പുറത്ത് എട്ട് വയസായ കുട്ടിക്ക് ചികിത്സ നൽകാതെ സർക്കാർ ആശുപത്രിയിൽ നിന്നും ഇറക്കിവിട്ടതായി പരാതി

November 1, 2022
2 minutes Read

എട്ട് വയസായ കുട്ടിക്ക് ചികിത്സ നൽകാതെ സർക്കാർ ആശുപത്രിയിൽ നിന്നും ഇറക്കിവിട്ടതായി പരാതി. മലപ്പുറം വാണിയമ്പലം സ്വദേശി മൻസൂറിന്റെ മകൾക്ക് വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്നാണ് പരാതി. ( eigh year old denied treatment )

ശ്വാസകോശ സംബന്ധമായ അസുഖങ്ങളായിരുന്നു കുട്ടിക്ക് ഉണ്ടായിരുന്നത്. കുട്ടിക്ക് ആശുപത്രിയിൽ നെബുലൈസേഷൻ നൽകാൻ കഴിയില്ലെന്ന് ഡോക്ടർ പറഞ്ഞു. നെബുലൈസ് ചെയ്യാൻ ഡോക്ടർ സ്വകാര്യ ആശുപത്രി നിർദേശിച്ചതായി കുട്ടിയുടെ മാതാവ് അനീസ ട്വന്റിഫോറിനോട് വ്യക്തമാക്കി.

ചികിത്സയ്ക്കിടെ കുട്ടി തുമ്മിയപ്പോൾ കഫം തെറിച്ചത് ഡോക്ടറെ പ്രകോപിപ്പിച്ചു എന്നാണ് കുടുംബത്തിന്റെ ആരോപണം. കുടുംബം വണ്ടൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

എന്നാൽ സംഭവം നിഷേധിച്ച് ആശുപത്രി അധികൃതർ രംഗത്ത് വന്നു.
ഡോക്ടർ മോശമായി പെരുമാറിയിട്ടില്ലെന്ന് വണ്ടൂർ താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫിസറും പറയുന്നു. കുടുംബം തെറ്റിദ്ധരിച്ചാതെണെന്നും അധികൃതർ വിശദീകരിച്ചു.

Story Highlights: eight year old denied treatment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top