താന്‍ തന്നെയാകും ട്വിറ്ററിന്റെ സിഇഒ; സൂചനകള്‍ നല്‍കി ഇലോണ്‍ മസ്‌ക്

44 ബില്യണ്‍ ഡോളര്‍ മൂല്യത്തോടെ ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ഇനി താന്‍ തന്നെയാകും ട്വിറ്ററിന്റെ സിഇഒ എന്ന് ഇലോണ്‍ മസ്‌ക്. പരാഗ് അഗ്രവാളിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷമാണ് ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും സ്ഥാപകന്‍ മസ്‌ക് ട്വിറ്റര്‍ സിഇഒ സ്ഥാനത്തേക്ക് എത്തുന്നത്. ഈ നീക്കം സൂചിപ്പിക്കുന്നതിന്റെ ഭാഗമായി മസ്‌ക് തന്റെ ട്വിറ്റര്‍ ബോയയില്‍ ചീഫ് ട്വീറ്റ് എന്ന് ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.
പരാഗ് അഗ്രവാള്‍ ഉള്‍പ്പെടെ ട്വിറ്റര്‍ തലപ്പത്തുള്ള പ്രധാനപ്പെട്ട നാല് ഉദ്യോഗസ്ഥരെയാണ് ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ ഇലോണ്‍ മസ്‌ക് പുറത്താക്കിയത്. പരാഗ് അഗര്‍വാ, നഡ് സെഗാള്‍(ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍), വിജയ് ഗഡ്ഡെ(ലീഗല്‍ ഹെഡ്) എന്നിവരെയും 2012 മുതല്‍ ട്വിറ്ററിന്റെ ജനറല്‍ കൗണ്‍സിലായ സീന്‍ എഡ്ഗറ്റിനെയും പുറത്താക്കി. ഇതോടെ പരാഗിന് നഷ്ടപരിഹാരമായി വലിയ തുക ട്വിറ്റര്‍ നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരുവര്‍ഷത്തിനുള്ളില്‍ സി.ഇ.ഒ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ അദ്ദേഹത്തിന് നഷ്ടപരിഹാരമായി ഏകദേശം 4.2 കോടി ഡോളര്‍ അതായത് 3,457,145,328 രൂപ നല്‍കുമെന്ന് കമ്പനി നല്‍കിയിരിക്കുന്ന വാഗ്ദാനമെന്നാണ് വിവരം. അഗ്രവാളിന്റെ ഒരു വര്‍ഷത്തെ അടിസ്ഥാന ശമ്പളവും എല്ലാ ഇക്വിറ്റി ആനുകൂല്യങ്ങളും മറ്റും കണക്കിലെടുത്താണ് ഈ റിപ്പോര്‍ട്ട്. ഓഹരി ഒന്നിന് 54.20 ഡോളറാണ് മസ്‌ക് ഓഹരിയുടമകള്‍ക്ക് നല്‍കുക എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Also: ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയില്‍; പിന്നാലെ സിഇഒയെയും സിഎഫ്ഒയെയും നീക്കി
ഇക്കഴിഞ്ഞ ഏപ്രിലിലാണ് ട്വിറ്റര്‍ വാങ്ങുന്നുവെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത്. 3.67ലക്ഷം കോടി രൂപയുടേതായിരുന്നു കരാര്‍. എന്നാല്‍ ജൂലൈ മാസത്തോടെ കരാറില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിച്ചത് വലിയ കോളിളക്കമുണ്ടാക്കിയത്. ട്വിറ്റര്‍ നേതൃത്വം കരാര്‍ ലംഘിച്ചെന്നും വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ നല്‍കിയില്ലെന്നും ആരോപിച്ചായിരുന്നു പിന്മാറ്റം.ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് കരാറില്‍ നിന്ന് പിന്മാറാന്‍ മസ്‌ക് ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററും നിയമപോരാട്ടം ആരംഭിച്ചു.. ഒടുവിലാണ് കരാര്‍ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്തത്.
Story Highlights: Elon Musk says he will be Twitter CEO
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here