ഭാരത് ജോഡോ യാത്ര ഹൈദരാബാദില്‍; രാഹുലിനൊപ്പം ഖര്‍ഗെയും

ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രാഹുല്‍ ഗാന്ധിക്കൊപ്പം പങ്കുചേരും. ഇന്ന് ഹൈദരാബാദില്‍ നടക്കുന്ന
ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഖര്ഗെയുമുണ്ടാകും. പാര്‍ട്ടി അധ്യക്ഷനായി സ്ഥാനമേറ്റ ശേഷം ആദ്യമായിട്ടാണ് ഖര്‍ഗെ ജോഡോ യാത്രയില്‍ പങ്കെടുക്കുന്നത്.
ഇന്ന് ഉച്ചയോടെ ഹൈദരാബാദിലെത്തുന്ന ജോഡോ യാത്രയുടെ അവസാനം രാഹുല്‍ ഗാന്ധിക്കൊപ്പം ഖര്‍ഗെയും ചേരുമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ജയറാം രമേശ് പറഞ്ഞു. 1980കളില്‍ കോണ്‍ഗ്രസിന്റെ ‘സദ്ഭാവന യാത്ര’ യില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി പതാക ഉയര്‍ത്തിയ അതേ സ്ഥലത്ത്, ചാര്‍മിനാറിന് സമീപം രാഹുല്‍ ഗാന്ധിയും ഖര്‍ഗെയും ത്രിവര്‍ണ്ണ പതാക ഉയര്‍ത്തും. ശേഷം പൊതുസമ്മേളനത്തെ ഇരുവരും അഭിസംബോധന ചെയ്തേക്കും.
Read Also: കോൺഗ്രസ് മറ്റ് പാർട്ടികൾക്ക് മാതൃക, തരൂരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും; മല്ലികാര്‍ജുന്‍ ഖര്‍ഗെ
ഒക്ടോബര്‍ 16ന് കര്‍ണാടകയിലെ ബെല്ലാരിയില്‍ ജോഡോ യാത്രയ്ക്കൊപ്പം ഖര്‍ഗെ പങ്കെടുത്തിരുന്നു. ഒക്ടോബര്‍ 17നാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരുമായി ഖര്‍ഗെ മത്സരിച്ചത്.
Story Highlights: Mallikarjun Kharge will join in Bharat Jodo Yatra with Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here