നോർത്ത് പറവൂരിൽ പാട്ടാപകൽ കവർച്ച; മഷിനോക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയവർ 7 പവൻ മോഷ്ടിച്ചു

എറണാകുളം നോർത്ത് പറവൂരിൽ പാട്ടാപകൽ മോഷണം. കൊടുങ്ങല്ലൂർ സ്വദേശിയായ വിജയന്റെ വീട്ടിൽ നിന്നാണ് ഏഴു പവന്റെ സ്വർണവും മൊബൈൽ ഫോണും മോഷണം പോയത്. മഷി നോക്കണമെന്ന് ആവശ്യപ്പെട്ടു വന്ന രണ്ട് പേരാണ് മോഷണം നടത്തിയത്. ( north paravur robbery )
ഇന്ന് ഉച്ചയ്ക്കു 12മണിക്കാണ് സംഭവം നടന്നത്. വീട്ടിലേക്കു കയറി വന്ന രണ്ട് പേർ മഷി നോക്കണമെന്ന് ആവശ്യപ്പെട്ട് വിജയനെ സമീപിച്ചു. തുടർന്ന് ഇവരിൽ ഒരാൾ തോർത്ത് ഉപയോഗിച്ചു വിജയന്റെ വായ് കെട്ടിയ ശേഷം ഒരുതരം ദ്രാവകം മണപ്പിച്ചു ബോധം കെടുത്തുകയായിരുന്നു. പിന്നാലെ വിജയനെ കെട്ടിയിട്ട്
സ്വർണവും മൊബൈൽ ഫോണും കവർന്നു.
മാല, കൈ ചെയിൻ , രണ്ട് മോതിരം അടക്കം ഏഴേകാൽ പവന്റെ ആഭരണങ്ങളാണ് മോഷണം പോയത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കേസരി ബസ് സ്റ്റോപ് വരെ പൊലീസ് നായ ഓടി തിരികെ പോന്നു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Story Highlights: north paravur robbery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here