പ്രായമായവർക്ക് വ്യായാമം എത്രത്തോളം ചെയ്യാം; അറിയാം…

ഭക്ഷണത്തിൽ മാത്രമല്ല ശരിയായ ആരോഗ്യത്തിന് വ്യായാമത്തിലും ശ്രദ്ധ വേണം. ഇതിൽ രണ്ടിലും ശ്രദ്ധ കേന്ദ്രീകരികരിച്ചാൽ പ്രായമാകുമ്പോൾ സാധാരണയായി ഉണ്ടാകാവുന്ന പല പ്രശ്നങ്ങളെയും അകറ്റി നിർത്താൻ സാധിക്കും. എന്നാൽ പലർക്കും തോന്നുന്ന സംശയമാണ് മുതിർന്ന പൗരന്മാർക്ക് വ്യായാമം എത്രത്തോളം ആകാം എന്നത്? മാത്രവുമല്ല എങ്ങനെ കൃത്യമായി വ്യായാമം ചെയ്യാം എന്നത്. ഏത് പ്രായത്തിലും വ്യായാമം അത്യവശ്യമാണ്. അതൊരു ഗുണകരമായ നടത്തമാണെങ്കിലും പോലും ചെയ്യുക. ആഴ്ചയിൽ 150 മിനിറ്റ് എങ്കിലും 65 വയസ്സിനു മുകളിലുള്ളവർ മിതമായ നിലയിൽ വ്യായാമം ചെയ്യണമെന്നാണ് പഠനങ്ങളിൽ പറയുന്നത്.
അതായത് അഞ്ചു ദിവസം വെച്ച് ആഴ്ചയിൽ അര മണിക്കൂർ ചെയ്‌താൽ ഈ അളവിലുള്ള വ്യായാമം ലഭിക്കും. വീട്ടിനകത്ത് ആണെങ്കിൽ പോലും നടന്നുകൊണ്ടും മറ്റും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക, വെറുതേയിരിക്കുന്നതു കുറയ്ക്കുക എന്നിവ വഴിയും വ്യായാമം ലഭിക്കും. ശാരീരികമായി ബുദ്ധിമുട്ടുകൾ നേരിടുന്നവർ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം വ്യായാമം ചെയ്യുക.
വ്യായാമം കൊണ്ട് നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന നേട്ടങ്ങൾ ഏറെയാണ്. ശരിയായ ആരോഗ്യവും ബലവും മാത്രമല്ല മാനസികമായ ആരോഗ്യവും ഇതിലൂടെ ലഭിക്കുന്നു. പ്രായമായവർ നില തെറ്റി വീഴുന്നത് പലപ്പോഴും സംഭവിക്കുന്ന ഒന്നാണ്. എന്നാൽ സ്ഥിരമായി വ്യായാമം ചെയ്യുന്നവർ ഇങ്ങനെ വീഴാനുള്ള സാധ്യത കുറവാണ്. വ്യായാമത്തിലൂടെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുന്നു. വിഷാദം അകലാനും പല രോഗങ്ങളെയും തടയാനും അല്ലെങ്കിൽ വൈകിപ്പിക്കാനും വ്യായാമത്തിലൂടെ സാധിക്കും.
Story Highlights: Old age care and exercise
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here