‘പെൻഷൻ പ്രായം ഉയർത്തിയ ഉത്തരവ് പിൻവലിക്കണം’; ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഡിവൈഎഫ്‌ഐ

പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചു കൊണ്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് ഡിവൈഎഫ്‌ഐ. ഒരു ലക്ഷത്തിൽ കൂടുതൽ ജീവനക്കാർക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.തൊഴിലില്ലായ്‌മ ഉൾപ്പെടെയുള്ള കാര്യങ്ങൾ രൂക്ഷമാകും. സംസ്ഥാനത്തെ തൊഴിലില്ലായ്‌മ നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. സേവന വേദന വ്യവസ്ഥകൾ ഏകീകരിക്കുന്നതിൽ എതിർപ്പില്ലെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.(pension age unified order should withdraw-dyfi)
122 പൊതുമേഖലാ സ്ഥാപനങ്ങളിൽ കെഎസ്ഇബി, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി എന്നീ സ്ഥാപനങ്ങളിൽ ഒഴികെ പുതിയ ഉത്തരവ് ബാധകമാവുകയാണ്. ഒക്ടോബർ 30നാണ് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപതാക്കി ധനവകുപ്പ് ഉത്തരവിറക്കിയത്. നിലവിൽ പല സ്ഥാപനങ്ങളിലും വ്യത്യസ്ത പെൻഷൻ പ്രായം ആയിരുന്നു.
Read Also: ഷാരോൺ കൊലപാതകം; ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികൾ, ഇരുവരും കസ്റ്റഡിയിൽ
വിവിധ സമിതികളുടെ റിപ്പോർട്ട് അംഗീകരിച്ചാണ് സർക്കാരിന്റെ നടപടി. എന്നാൽ നിലവിൽ വിരമിച്ചവർക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല.കെ എസ് ഇബി, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി ഒഴികെയുള്ള പൊതുമേഖലസ്ഥാപനങ്ങളിലെ പെൻഷൻ പ്രായമാണ് ഏകീകരിച്ചത്. സംസ്ഥാനത്തെ പല പൊതുമേഖലാ സ്ഥാപനങ്ങളിലും വ്യത്യസ്തമായ പെൻഷൻ പ്രായമാണ് നിലവിൽ ഉള്ളത്.
Story Highlights: pension age unified order should withdraw-dyfi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here