Advertisement

ഭാരത് ജോഡോ യാത്രയില്‍ ഭാഗമായി രോഹിത് വെമുലയുടെ മാതാവ്

November 1, 2022
Google News 4 minutes Read

രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല. ഇന്നലെ യാത്ര ഹൈദരാബാദില്‍ എത്തിയപ്പോഴാണ് രാധിക വെമുല യാത്രയുടെ ഭാഗമായത്. ജോഡോ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുൽ ഗാന്ധിയോടൊപ്പം നടക്കുകയും ചെയ്തു.(rohit vemulas mother joins rahul gandhi for bharat jodo yatra)

Read Also: ഷാരോൺ കൊലപാതകം; ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികൾ, ഇരുവരും കസ്റ്റഡിയിൽ

‘ബിജെപി – ആര്‍ എസ് എസ് ആക്രമണത്തില്‍ നിന്ന് ഭരണഘടനയെ രക്ഷിക്കണം, രോഹിത്ത് വെമുലയ്ക്ക് നീതി വേണം, രോഹിത്ത് നിയമം പാസാക്കണം, ദളിതരുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കല്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്ക് വിദ്യഭ്യാസം വേണം എന്നും കോണ്‍ഗ്രസിനോട് ആഹ്വാനം ചെയ്തു’. യാത്രയ്ക്ക് ശേഷം രാധിക വെമുല ട്വീറ്റ് ചെയ്തു.

രോഹിത്തിന്റെ അമ്മയെ കണ്ടുമുട്ടിയതോടെ യാത്രയുടെ ലക്ഷ്യത്തിലേക്കുള്ള ചുവടുകള്‍ക്ക് പുത്തന്‍ ധൈര്യവും കരുത്തും ലഭിച്ചുവെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സാമൂഹിക വിവേചനത്തിനും അനീതിക്കുമെതിരായ പോരാട്ടത്തിന്റെ പ്രതീകമാണ് രോഹിത്ത് വെമുല. രാധിക വെമുലയെ ചേര്‍ത്ത് പിടിച്ചുകൊണ്ടുള്ള ചിത്രത്തോടൊപ്പം രാഹുല്‍ ഗാന്ധി പറഞ്ഞു.

Story Highlights: rohit vemulas mother joins rahul gandhi for bharat jodo yatra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here