ദിവസത്തിൽ 12 മണിക്കൂറും ആഴ്ചയിൽ 7 ദിവസവും ജോലി ചെയ്യുക അല്ലെങ്കിൽ പിരിച്ചുവിടുക; ട്വിറ്റർ ജീവനക്കാർക്കുള്ള ഇലോൺ മസ്‌കിന്റെ പുതിയ നിയമം

ഇലോൺ മസ്‌ക് ട്വിറ്റർ വാങ്ങുകയും പ്ലാറ്റ്‌ഫോമിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് വലിയ തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. എന്നാൽ, ഇത് ജീവനക്കാർക്ക് കഠിനമായ ദിവസങ്ങളാണ് എന്നാണ് വിലയിരുത്തൽ. ചില ട്വിറ്റർ എഞ്ചിനീയർമാരോട് ദിവസത്തിൽ 12 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും ജോലി ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിഎൻബിസി പങ്കിട്ട വിവരങ്ങളിൽ പറയുന്നു. പുതിയ മാറ്റങ്ങൾക്കായി ഡെഡ്‌ലൈന്‍ പാലിക്കാൻ അധിക മണിക്കൂർ ജോലി ചെയ്യേണ്ടിവരുമെന്ന് ട്വിറ്ററിലെ മാനേജർമാർ ജീവനക്കാരോട് പറഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്.
ഓവർടൈം ചെയ്യുന്ന ജോലിയുടെ വേതനത്തെക്കുറിച്ചോ ജോലിയുടെ സുരക്ഷയെക്കുറിച്ചോ ഒരു ചർച്ചയും കൂടാതെയാണ് ജീവനക്കാരോട് അധിക മണിക്കൂർ ജോലി ചെയ്യാൻ ആവശ്യപ്പെട്ടതെന്നാണ് സിഎൻബിസി പങ്കിട്ട വിവരങ്ങളിൽ വെളിപ്പെടുത്തിയിരിക്കുന്നത്. എഞ്ചിനീയർമാർക്ക് നവംബർ ആദ്യം സമയപരിധി നൽകിയിട്ടുണ്ടെന്നും ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ അവർക്ക് ജോലി നഷ്ടപ്പെടുമെന്നും പറയുന്നു.
“നവംബർ ആദ്യം സമയപരിധിക്കുള്ളിൽ ടാസ്‌ക് പൂർത്തിയാക്കുന്നത് അവരുടെ കരിയറിലെ ഒരു ബ്രേക്ക് ആകുമെന്നും” റിപ്പോർട്ടിൽ പറയുന്നുണ്ട്. ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷന്റെ വില വർദ്ധിപ്പിക്കാനും ബ്ലൂ ടിക്കിന്റെ പരിശോധനാ പ്രക്രിയ പരിഷ്‌കരിക്കാനും ഇലോൺ മസ്കിന് പദ്ധതിയുണ്ട്. ഇതിനായി നവംബർ 7 വരെ പെയ്ഡ് വെരിഫിക്കേഷൻ ഫീച്ചർ ലോഞ്ച് ചെയ്യാൻ ട്വിറ്റർ എഞ്ചിനീയർമാർക്ക് മസ്‌ക് സമയപരിധി നൽകിയിട്ടുണ്ട് അല്ലെങ്കിൽ അവർക്ക് ജോലി നഷ്ടപ്പെടും.
കൂടാതെ, ബ്ലൂ ടിക്ക് ബാഡ്ജും ഈ സബ്‌സ്‌ക്രിപ്‌ഷനിലേക്ക് പരിമിതപ്പെടുത്തും. മസ്കിന്റെ ഈ തീരുമാനത്തെ ധാരാളം ആളുകൾ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പ്ലാറ്റ്‌ഫോം ആദ്യം സബ്‌സ്‌ക്രിപ്‌ഷനായി $19.99 അതായത് ഏകദേശം 1,600 രൂപ ഈടാക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ $8 അതായത് ഏകദേശം 660 രൂപ ന്യായമാണോ എന്ന് മസ്‌ക് ട്വിറ്ററിൽ ആളുകളോട് ചോദിച്ചു.
പക്ഷെ എന്തിനാണ് മസ്ക് വില കൂട്ടാൻ ആലോചിക്കുന്നത്? “പ്ലാറ്റ്‌ഫോമിന് കൂടുതൽ വരുമാനം ആവശ്യമാണെന്നും വരുമാനമുണ്ടാക്കാൻ പരസ്യദാതാക്കളെ മാത്രം ആശ്രയിക്കാനാകില്ലെന്നും” അദ്ദേഹം ട്വിറ്ററിൽ വിശദീകരിച്ചു. പക്ഷേ, ഒരു ബ്ലൂ ടിക്കിന് ഏകദേശം 1,600 രൂപയോട് യോജിക്കുന്നില്ലെന്നും ആളുകൾ ട്വിറ്ററിൽ പ്രതികരിച്ചു.
Story Highlights: Elon Musk’s new rule for Twitter employees: Work 12 hours a day – 7 days a week
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here