Advertisement

കട്ടപ്പന ഗവൺമെന്റ് കോളജിൽ പ്രിൻസിപ്പലിനെ എസ്എഫ്‌ഐ പ്രവർത്തകർ പൂട്ടിയിട്ടു

November 2, 2022
2 minutes Read
kattappana college principal locked in room

കട്ടപ്പന ഗവൺമെന്റ് കോളജിൽ പ്രിൻസിപ്പലിനെ എസ്എഫ്‌ഐ പ്രവർത്തകർ പൂട്ടിയിട്ടു. കോളജ് യൂണിയൻ ചെയർമാൻ കെ.ബി.ജിഷ്ണുവിനെ എട്ടു ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തതിലായിരുന്നു പ്രതിഷേധം. സസ്‌പെൻഷൻ കാലാവധി 5 ദിവസമായി കുറച്ചതോടെ വിദ്യാർഥികൾ പ്രതിഷേധം അവസാനിപ്പിച്ചു. ( kattappana college principal locked in room )

ഇന്നലെ വൈകീട്ട് ആറു മണിക്ക് ഗേൾസ് ഹോസ്റ്റലിൽ എത്തിയ രണ്ട് വിദ്യാർഥിനികളെ താമസിച്ച് എത്തിയതിനാൽ കയറ്റാനാകില്ലെന്ന് വാർഡൻ നിലപാടെടുത്തു. ഇത് ചോദ്യം ചെയ്യാനെത്തിയ യൂണിയൻ ചെയർമാൻ ജിഷ്ണുവും, എസ് എഫ് ഐ അംഗമായ രഞ്ജിത്തും വാർഡനുമായി വാക്കുതർക്കത്തിലേർപ്പെട്ടു. ഇതേ തുടർന്നാണ് ഇരുവരെയും എട്ട് ദിവസത്തേക്ക് കോളജ് പ്രിൻസിപ്പൽ പ്രൊഫ.വി.കണ്ണൻ സസ്‌പെൻഡ് ചെയ്തത്.

സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന് പ്രിൻസിപ്പാൾ നിലപാടെടുത്തതോടെ പ്രശ്‌നപരിഹാരത്തിന് എത്തിയ പോലീസും വിദ്യാർത്ഥികളും തമ്മിൽ നേരിയ സംഘർഷം ഉണ്ടായി.

എട്ടു ദിവസത്തെ സസ്‌പെൻഷൻ കാലാവധി അഞ്ചുദിവസമായി കുറച്ചതോടെ വിദ്യാർത്ഥികൾ പ്രതിഷേധം അവസാനിപ്പിച്ചു.

Story Highlights: kattappana college principal locked in room

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top