കുവൈത്തില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

കുവൈത്തില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനം, പറന്നുയര്‍ന്ന് ഒരു മണിക്കൂറിനു ശേഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. പ്രാദേശിക സമയം ഉച്ചക്ക് 1.20 നു പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. യാത്രക്കാർ പ്രതിഷേധിക്കുകയും, എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിൽ യാത്രക്കാരെ എത്തിക്കാമെന്ന് അധികൃതര്‍ അറിയിച്ചതായും യാത്രക്കാര്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറിലധികം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
Read Also: കുറുവന്‍കോണത്ത് വീട്ടില്‍ കയറി അതിക്രമം നടത്തിയ പ്രതി പിടിയില്‍
IX 394 ബോയിങ് 738 വിമാനമാണ് പറന്നുയര്‍ന്ന് ഒരു മണിക്കൂറിന് ശേഷം കുവൈത്ത് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. ഉച്ചക്ക് 1.20 നു പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് 2.40 ന് തിരികെ പറന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കുകയായിരുന്നു. യാത്രമുടങ്ങിയതോടെ യാത്രക്കാര്‍ പ്രതിഷേധം ഉയര്‍ത്തി. ഇതോടെ എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനത്തില്‍ നാട്ടിലെത്തിക്കാമെന്ന് അധികൃതര്‍ അറിയിച്ചതായി യാത്രക്കാര്‍ അറിയിച്ചു.
Story Highlights: Kuwait Kozhikode Air India flight makes emergency landing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here