Advertisement

പൊൻകുന്നത്ത് ടയർ മാറുന്നതിനിടയിൽ ജാക്കി തെന്നി യുവാവ് മരിച്ചു

November 2, 2022
Google News 2 minutes Read
ponkunnam jackky tool slip youth dead

പൊൻകുന്നത്ത് ടയർ മാറുന്നതിനിടയിൽ ജാക്കി തെന്നി യുവാവ് മരിച്ചു. പൊൻകുന്നം ശാന്തിഗ്രാം അഫ്‌സൽ (24) ആണ് മരിച്ചത്. ( ponkunnam jackky tool slip youth dead )

ബുധാഴ്ച് രാവിലെ 8.30 ഓടെയാണ് അപകടം നടന്നത്. പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാനായിരുന്ന അപകടത്തിൽപ്പെട്ടത്. കൊല്ലം തേനി ദേശീയപാതയിൽ പൊൻകുന്നം ശാന്തിപ്പടിയ്ക്ക് സമീപമാണ് അപകടം നടന്നത്. ടയർ പഞ്ചറായതിനെ തുടർന്ന് റോഡ് സൈഡിൽ നിർത്തി ടയർ മാറുന്നതിനിടെയാണ് അപകടം.ടയർ മാറിക്കൊണ്ടിരിക്കുമ്പോൾ ജാക്കി തെന്നിമാറി പച്ചക്കറി ലോഡ് ഉൾപെടെ വാഹനം യുവാവിന്റെ ശരീരത്തിൽ വീണാണ് അപകടം.

Story Highlights: ponkunnam jackky tool slip youth dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here