Advertisement

‘പ്രതി ഉപയോഗിച്ചത് സർക്കാർ വാഹനമാണ്’; ഉത്തരവാദിത്തം മന്ത്രിക്കും ഭരണകൂടത്തിനുമുണ്ട്; രമേശ് ചെന്നിത്തല

November 2, 2022
Google News 2 minutes Read

തിരുവനന്തപുരം മ്യൂസിയത്തിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം നടത്തിയതും കുറവൻകോണത്തെ അതിക്രമിത്തിലും പ്രതിയായ സന്തോഷ് കുമാർ ഉപയോഗിച്ചത് സർക്കാർ വാഹനമാണെന്നും മന്ത്രിക്ക് ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും രമേശ് ചെന്നിത്തല.(ramesh chennithala against roshy agustine)

മന്ത്രി റോഷി അഗസ്റ്റിന് ഉത്തരവാദിത്തമുണ്ട്. ഗുരുതരമായിട്ടുള്ള തെറ്റാണ് പ്രതി ചെയ്‌തിട്ടുള്ളത്‌. പ്രതിയെ പുറത്താക്കിയത് കൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കുന്നില്ല. ഇതിന്റെ ഉത്തരവാദിത്തം മന്ത്രിക്കും ഭരണകൂടത്തിനുമുണ്ട് എന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: കുറുവന്‍കോണത്ത് വീട്ടില്‍ കയറി അതിക്രമം നടത്തിയ പ്രതി പിടിയില്‍

‘മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ എന്നുപറയുമ്പോൾ ഭരണത്തിലെ സ്വാധീനം തീർച്ചയായും ആ വ്യക്തിക്ക് ഉണ്ടാകും. ആ വ്യക്തിയാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടത്തുന്നത്. ഇവിടുത്തെ ഭരണം എവിടെ നിൽക്കുന്നു എന്നതിന്റെ സൂചനയാണിത്. ഇത് ഒരിക്കലും അനുവദിച്ചുകൊടുക്കാൻ കഴിയുന്നതല്ല. പ്രതിയെ പുറത്താക്കിയത് കൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കുന്നില്ല. ഇതിന്റെ ഉത്തരവാദിത്തം മന്ത്രിക്കുമുണ്ട് ഭരണകൂടത്തിനുമുണ്ട് എന്നത് വ്യക്തമാണ്’- രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ കരാർ ഡ്രൈവറെ പിരിച്ചുവിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഏജൻസി നൽകിയ കരാർ ജീവനക്കാരനാണ് ഇന്നലെ അറസ്റ്റിലായ മലയിൻകീഴ് സ്വദേശി സന്തോഷ് എന്നാണ് മന്ത്രിയുടെ വിശദീകരണം. വിഷയം അറിഞ്ഞപ്പോൾ തന്നെ പിഎസുമായി സംസാരിച്ചുവെന്നും ഇയാളെ അടിയന്തരമായി ഒഴിവാക്കാൻ നിര്‍ദ്ദേശിച്ചെന്നും റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

Story Highlights: ramesh chennithala against roshy agustine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here