Advertisement

ഓരോ പത്തു മിനിട്ടിലും ഒരു വിവാഹ മോചന കേസ്; സൗദിയില്‍ വിവാഹ മോചന കേസുകള്‍ വര്‍ധിക്കുന്നു

November 2, 2022
2 minutes Read
Divorce cases increasing Saudi Arabia

സൗദി അറേബ്യയില്‍ വിവാഹ മോചന കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഓരോ പത്തു മിനിട്ടിലും ഒരു വിവാഹ മോചന കേസ് രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്ന് പ്രാദേശിക അറബ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു ( Divorce cases increasing Saudi Arabia ).

Read Also: സൗദി അറേബ്യ നടപ്പ് ബജറ്റില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ അധിക വരുമാനം നേടിയതായി റിപ്പോര്‍ട്ട്

സൗദി സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ 2020ലെ കണക്കു പ്രകാരം 57,595 വിവാഹ മോചന കേസുകളിലാണ് രാജ്യത്തെ വിവിധ പ്രവിശ്യകളിലെ കോടതികള്‍ വിധി പറഞ്ഞത്. 2019ലെ വിവാഹ മോചന കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 12.7 ശതമാനം കൂടുതലാണ്. 2011 മുതല്‍ 2021 വരെയുളള 10 വര്‍ഷങ്ങളില്‍ വിവാഹ മോചന കേസുകളില്‍ ഓരോ വര്‍ഷവും ക്രമാനുഗതമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2010ല്‍ 9,233 വിവാഹ മോചന കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2011ല്‍ അത് 34,000 ആയി ഉയര്‍ന്നു. ഇതാണ് 2020ല്‍ 57,595 ആയി വര്‍ധിച്ചത്.

Read Also: കുറുവന്‍കോണത്ത് വീട്ടില്‍ കയറി അതിക്രമം നടത്തിയ പ്രതി പിടിയില്‍

ഈ വര്‍ഷത്തെ കണക്കു പ്രകാരം ഓരോ 24 മണിക്കൂറിലും ശരാശരി 168 വിവിഹ മോചന കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. വര്‍ധിച്ചുവരുന്ന വിവാഹ മോചന കേസുകള്‍ക്ക് പലകാരണങ്ങളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. സോഷ്യല്‍ മീഡിയാ ഉപയോഗം, സാമ്പത്തിക പ്രതിസന്ധി, കോവിഡിനെ തുടര്‍ന്നുളള സാഹചര്യം എന്നിവയെല്ലാം കുടുംബ ബന്ധങ്ങളില്‍ വിള്ളൽ വീഴാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് അഭിഭാഷകനായ ദാഖില്‍ അല്‍ ദാഖില്‍ അഭിപ്രായപ്പെട്ടു.

Story Highlights: Saudi Arabia reports alarming increase in divorce rates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top