Advertisement

സൗദി അറേബ്യ നടപ്പ് ബജറ്റില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ അധിക വരുമാനം നേടിയതായി റിപ്പോര്‍ട്ട്

November 2, 2022
Google News 2 minutes Read

സൗദി അറേബ്യ നടപ്പ് ബജറ്റില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ അധിക വരുമാനം നേടിയതായി റിപ്പോര്‍ട്ട്. ഒന്‍പത് മാസത്തിനിടെ 14,950 കോടി റിയാല്‍ മിച്ചം കൈവരിച്ചതായും ധനകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഓരോ വര്‍ഷവും ജനുവരി മുതല്‍ ഡിസംബര്‍ വരെയാണ് സൗദിയിലെ സാമ്പത്തിക വര്‍ഷം കണക്കാക്കുന്നത്. ഈ വര്‍ഷം സെപ്തംബര്‍ വരെയുള്ള കണക്കു പ്രകാരം പ്രതീക്ഷിച്ചതിനേക്കാള്‍ 66 ശതമാനം അധിക വരുമാനം നേടാന്‍ കഴിഞ്ഞു. ഈ വര്‍ഷം ബജറ്റില്‍ 9,000 കോടി റിയാലാണ് മിച്ചം പ്രതീക്ഷിച്ചത്. എന്നാല്‍ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകാന്‍ മൂന്ന് മാസം ബാക്കി നില്‍ക്കെ 14,950 കോടി റിയാല്‍ മിച്ചം നേടി. ക്രൂഡ് ഓയില്‍ ഉത്പാദനം കൂടിയതും അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വര്‍ധിച്ചതുമാണ് ബജറ്റ് മിച്ചം നേടാന്‍ ഇടയാക്കിച്ചത്.

Read Also: കുറുവന്‍കോണത്ത് വീട്ടില്‍ കയറി അതിക്രമം നടത്തിയ പ്രതി പിടിയില്‍

ശരാശരി 2,250 കോടി റിയാല്‍ ഓരോ പാദത്തിലും മിച്ചം നേടാന്‍ കഴിയുമെന്നാണ് ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സെപ്തംബര്‍ വരെ 540 കോടി റിയാല്‍ കമ്മിയായിരുന്നു. അതേസ്ഥാനത്താണ് ഈ വര്‍ഷം 14,950 കോടി റിയാല്‍ മിച്ചം നേടാന്‍ കഴിഞ്ഞത്.

Story Highlights: Saudi records a budget surplus of over SR14 billion in Q3 of 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here