പഠിക്കുന്നത് തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ; മാതൃകയായി ഒരു പെൺകുട്ടി

കഠിനാധ്വാനം ചെയ്യുന്നത് വിജയത്തിലേക്ക് നയിക്കും. സ്‌കൂൾ വളപ്പിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ മുതൽ ഈ വാക്കുകൾ ആണ് നമ്മൾ കേൾക്കുന്നതാണ്. എന്നാലും ജീവിതം എല്ലായ്‌പ്പോഴും എല്ലാവർക്കും ഒരുപോലെയല്ല. ഓരോരുത്തരും അതിജീവിക്കേണ്ടത് വ്യത്യസ്തമായ സാഹചര്യങ്ങളാണ്. പ്രതിസന്ധികളെ നേരിട്ട് മുന്നേറുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. ദുരിതം നിറഞ്ഞ ജീവിതസാഹചര്യങ്ങളോട് പൊരുതി നിൽക്കാനുള്ള മനസാണ് പ്രധാനം. വഴിയോരത്ത് ട്രാഫിക് ലൈറ്റിന്റെ വെളിച്ചത്തിലിരുന്ന് പഠിക്കുന്ന ഒരു പെൺകുട്ടിയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. റോഡിലൂടെ കാറിൽ സഞ്ചരിച്ച ഒരു വ്യക്തിയാണ് ഈ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്.
ഫുട്പാത്തിൽ ഇരുന്ന് യൂണിഫോം ധരിച്ച പെൺകുട്ടി ബുക്കിൽ നോട്ടുകൾ പകർത്തുന്നതാണ് വിഡിയോയിൽ ഉള്ളത്. ധാരാളം വാഹനങ്ങൾ റോഡരികിലൂടെ കടന്നുപോയിട്ടും അതൊന്നും വകവെയ്ക്കാതെ പഠനത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് പെൺകുട്ടി. ജീവിത സാഹചര്യങ്ങൾ ഇത്രയും മോശമായിട്ടുകൂടി പെൺകുട്ടി പഠനത്തോട് കാണിക്കുന്ന താല്പര്യം ഏറെ പ്രചോദനം നൽകുന്നതാണ്. വളരെ പെട്ടെന്നാണ് വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വീഡിയോയ്ക്ക് താഴെ പെൺകുട്ടിയെ പ്രശംസിച്ച് നിരവധി കമന്റുകളും വരുന്നുണ്ട്.
നമുക്ക് ചുറ്റും പഠിക്കാൻ വേണ്ടി ഇത്രയധികം കഷ്ടപ്പെടുന്ന ആളുകൾ നമുക്ക് ചുറ്റും ഉണ്ട് എന്നും ആ തിരിച്ചറിവ് ജനങ്ങളിലേക്ക് എത്തിക്കാൻ ഈ വിഡിയോ സഹായിക്കുമെന്ന് ചിലർ കമന്റുകൾ നൽകി. പെൺകുട്ടിയുടെ കഷ്ടപ്പാട് തീർച്ചയായും ഫലം കാണും എന്ന് ആളുകൾ ആശംസിച്ചു.
Story Highlights: This Girl Studying in Traffic Light Makes Internet Emotional
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here