Advertisement

ഷാർജ രാജ്യാന്തര പുസ്തകമേളയുടെ 41ാമത് എഡിഷന് നാളെ തുടക്കമാവും

November 2, 2022
Google News 2 minutes Read
UAE: SIBF 2022 opens tomorrow

ഷാർജ രാജ്യാന്തര പുസ്തകമേളയുടെ 41ാമത് എഡിഷന് നാളെ തുടക്കമാവും. വാക്ക് പ്രചരിപ്പിക്കുക എന്ന പ്രമേയത്തിൽ നടക്കുന്ന മേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 2,200 ലധികം പ്രസാധകരാണ് പങ്കെടുക്കുക. ഇറ്റലിയാണ് ഇത്തവണത്തെ അതിഥി രാജ്യം ( UAE: SIBF 2022 opens tomorrow ).

യുഎഇയുടെ അക്ഷര ന​ഗരിയിൽ എഴുത്തിന്റെ ഉത്സവത്തിന് നാളെ തിരിതെളിയും. വാക്ക് പ്രചരിപ്പിക്കുക എന്ന പ്രമേയത്തിൽ ഷാർജ എക്സ്പോ സെന്ററിലാണ് പുസ്തകമേള നടക്കുക. ഇറ്റലിയാണ് ഇത്തവണത്തെ അതിഥി രാജ്യം. ഇത്തവണ ഇന്ത്യയിൽ നിന്നു 112 പ്രസാധകർ പങ്കെടുക്കും. ഇതിൽ ഭൂരിഭാഗവും മലയാളത്തിൽ നിന്നാണെന്നതാണ് പ്രത്യേകത. അറബ് ലോകത്തു നിന്ന് 1298, രാജ്യാന്തര തലത്തിൽ നിന്ന് 915 പ്രസാധകർ പങ്കെടുക്കുമെന്ന് സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി അറിയിച്ചു. ആ​കെ 15 ല​ക്ഷം പു​സ്ത​ക​ങ്ങളാണ് മേളയുടെ ഭാ​ഗമായി​ ഇ​വി​ടെ​യെ​ത്തിച്ചിരിക്കുന്നത്​.

Read Also: കുറുവന്‍കോണത്ത് വീട്ടില്‍ കയറി അതിക്രമം നടത്തിയ പ്രതി പിടിയില്‍

പുസ്തകോത്സവത്തിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എഴുത്തുകാരും അക്കാദമിക് വിദഗ്ധരും പങ്കെടുക്കുന്ന നിരവധി സാംസ്കാരിക പരിപാടികൾ ചർച്ചകൾ പുസ്തക പ്രകാശനം, പാചകം, നാടകം, സംഗീത പരിപാടി തുടങ്ങിയവ 12 ദിവസത്തെ മേളയിൽ അരങ്ങേറും കൂടാതെ പു​രാ​ത​ന അ​റ​ബ്, ഇ​സ്​​ലാ​മി​ക്​ കൈ​യെ​ഴു​ത്ത്​ പ്ര​തി​ക​ളു​ടെ അ​പൂ​ർ​വ പ്ര​ദ​ർ​ശ​നവും മേളയുടെ ഭാ​ഗമായി ഒരുക്കും.

Story Highlights: UAE: SIBF 2022 opens tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here