Advertisement

വൈപ്പിനിലെ സിഐടിയു നേതാവ് ഓയിൽ കമ്പനി ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി; ദൃശ്യങ്ങൾ പുറത്ത്

November 2, 2022
2 minutes Read

വൈപ്പിനിൽ വനിതാ ഗ്യാസ് ഏജൻസി ഉടമയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയായ സിഐടിയു നേതാവ് ഓയിൽ കമ്പനി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. വൈപ്പിനിൽ വനിതാ ഗ്യാസ് ഏ‍ജൻസി ഉടമ, ഉമ സുധീ‍റിനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അനിൽ കുമാർ, കൊച്ചി ഹിന്ദുസ്ഥാൻ പെട്രോളിയം ജനറൽ മാനേജറെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഓയിൽ കമ്പനിക്കുളളിൽ സമരത്തിനായി സിഐടിയു കെട്ടിയ പന്തൽ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടതിൽ പ്രകോപിതനായ അനിൽകുമാർ ഉന്നത ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയായിരുന്നു.

വൈപ്പിനിൽ വനിതാ ഗ്യാസ് ഏ‍ജൻസി ഉടമയെ ഇയാൾ അടക്കമുള്ള സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളടക്കം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വനിതാ ഗ്യാസ് ഏ‍ജൻസി ഉടമ ഉമ സുധീ‍റിനെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി ചേർത്തിട്ടും അനിൽകുമാറിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഇതുവരെയും തയാറായിട്ടില്ല.

Read Also: വനിതാ സംരംഭകയ്ക്ക് എതിരായ സിഐടിയു അതിക്രമം; ജില്ലാ വ്യവസായ കേന്ദ്രം സർക്കാരിന് റിപ്പോർട്ട് നൽകി

താൽക്കാലിക ജീവനക്കാരായ നാലു പേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള തർക്കമാണ് വൈപ്പിനിൽ ഭീഷണിയിലേക്കും അസഭ്യ വർഷത്തിലേക്കും നയിച്ചത്. തങ്ങളുടെ സർക്കാരാണ് ഭരിക്കുന്നതെന്നും കൊല്ലാൻ മടിയില്ലെന്നും പറഞ്ഞായിരുന്നു സിഐടിയുവിന്റെ നേതാവ് അനിൽ കുമാർ വനിതാ ഉടമയെ ഭീഷണിപ്പെടുത്തിയത്.

Story Highlights: Vypin CITU Leader Anil Kumar Threatening Oil Company Officers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top