Advertisement

‘സന്തോഷിനെ വാട്ടർ അതോറിറ്റിയിൽ നിയമിക്കാൻ ആവശ്യപ്പെട്ടത് സിഐടിയു’; കരാറുകാരൻ ട്വന്റിഫോറിനോട്

November 3, 2022
3 minutes Read
citu asked to appoint santhosh in water authority

മ്യൂസിയം അതിക്രമക്കേസ് പ്രതി സന്തോഷിനെ വാട്ടർ അതോറിറ്റിയിൽ നിയമിക്കാൻ ആവശ്യപ്പെട്ടത് സിഐടിയുവെന്ന് കരാറുകാരൻ. കരാറെടുക്കുമ്പോൾ പഴയതൊഴിലാളികളെ നിലനിർത്താൻ സിഐടിയു നിർബന്ധിച്ചിരുന്നു. ( citu asked to appoint santhosh in water authority )

ജോലിക്കായി സന്തോഷ് ഇടത് യൂണിയനിൽ കയറിപ്പറ്റിയതാകാമെന്നാണ് ഷിനിൽ ആന്റണി ട്വന്റിഫോറിനോട് പറഞ്ഞു. സന്തോഷുമായി മറ്റു പരിചയമില്ല. വർഷങ്ങളായി സന്തോഷ് വാട്ടർ അതോറിറ്റിയിലുണ്ടെന്നും കരാറുകാരൻ ഷിനിൽ ആന്റണി പറഞ്ഞു. കരാറേറ്റെടുക്കുമ്പോൾ സന്തോഷിന്റെ വിവരങ്ങൾ അറിയുമായിരുന്നില്ല. വിവരങ്ങൾ ആവശ്യപ്പെട്ടാലും യൂണിയൻ നേതൃത്വം നൽകാറില്ല. സംഘടനാ അംഗീകരിക്കാത്തവരെ നിയമിക്കാനാവില്ലെന്നും ഷിനിൽ വ്യക്തമാക്കി.

അതേസമയം, തിരുവനന്തപുരം മ്യൂസിയത്തിൽ വനിത ഡോക്ടറെ ലൈംഗികമായി ആക്രമിച്ച കേസിലെ പ്രതി സന്തോഷ് കുമാറിന്റെ അറസ്റ്റ് ഇന്ന് മ്യൂസിയം പൊലീസ് രേഖപ്പെടുത്തും. കോടതിയിൽ അപേക്ഷ നൽകിയ ശേഷമാകും ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തുക. പ്രതി സന്തോഷാണെന്ന് വ്യക്തമാക്കി ഇന്നലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

Read Also: മ്യൂസിയം-കുറവൻകോണം ആക്രമണം; പ്രതി കുടുങ്ങിയത് വിശദമായ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ: ഡി.സി.പി

തുടർന്ന് ഇന്ന് തന്നെ പ്രൊഡക്ഷൻ വാറണ്ടും കസ്റ്റഡി അപേക്ഷയും നൽകാനാണ് നീക്കം. സന്തോഷിനെതിരെ സമാനമായ നിരവധി പരാതികൾ ഉണ്ടെന്നാണ് വിവരം.പ്രത്യേക അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഡിസംബറിൽ പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്ത പെൺകുട്ടിയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ സന്തോഷിന്റെ വിരലടയാളം ഫോറൻസിക് ലാബിൽ അയച്ചിട്ടുണ്ട്.

കുറവൻകോണത്ത് വീടിനുള്ളിൽ കയറി പെൺകുട്ടിയെ ആക്രമിച്ചെന്നാണ് കേസ്. അന്ന് ശേഖരിച്ച വിരലടയാളവും സന്തോഷിന്റെ വിരലടയാളവും സാമ്യമായാൽ ആ കേസിലും അറസ്റ്റ് രേഖപ്പെടുത്തും.

Story Highlights: citu asked to appoint santhosh in water authority

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top