പരാതിക്കാരിയെ മര്‍ദിച്ച കേസ്; എല്‍ദോസ് കുന്നപ്പിള്ളിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

പരാതിക്കാരിയെ മര്‍ദിച്ച കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസില്‍ വച്ച് പരാതിക്കാരിയായ യുവതിയെ മര്‍ദിച്ചെന്നാണ് കേസ്. എല്‍ദോസിനെ കൂടാതെ മൂന്ന് അഭിഭാഷകരും ഒരു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനുമാണ് കേസിലെ പ്രതികള്‍.
ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ എല്‍ദോസിന്റെ സുഹൃത്തും രണ്ടാം പ്രതിയുമായ രജിനിയെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടും. ഹൈക്കോടതി നിര്‍ദേശ പ്രകാരം എല്ലാ ദിവസവും എല്‍ദോസ് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകുന്നുണ്ട്.
Story Highlights: eldhose kunnappillil mla’s anticipatory bail verdict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here