Advertisement

ചെങ്കോട്ട ഭീകരാക്രമണ കേസ്; ലഷ്‌കര്‍-ഇ-ത്വയിബ ഭീകരന്‍ മുഹമ്മദ് ആരിഫിന് വധശിക്ഷ

November 3, 2022
2 minutes Read
Red Fort terror attack Death sentence for Mohammad Arif

ചെങ്കോട്ട ഭീകരാക്രമണ കേസില്‍ ലഷ്‌കര്‍ ഇ ത്വയിബ ഭീകരന്‍ മുഹമ്മദ് ആരിഫിന്റെ വധശിക്ഷ സുപ്രിംകോടതി ശരിവച്ചു. 2000ലെ ചെങ്കോട്ട ആക്രമണക്കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് ആരിഫ് എന്ന അഷ്ഫാഖ് നല്‍കിയ വധശിക്ഷയ്ക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി സുപ്രിം കോടതി തള്ളുകയായിരുന്നു. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

കേസില്‍ ഇലക്ട്രോണിക് റെക്കോഡുകള്‍ പരിഗണിച്ചതായും കുറ്റം തെളിഞ്ഞതായും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സുപ്രിംകോടതി തള്ളിയത്.
2000 ഡിസംബര്‍ 22നാണ് ചെങ്കോട്ട ഭീകരാക്രമണ കേസില്‍ രണ്ട് സൈനികരടക്കം മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.

Read Also: ജമ്മു കശ്മീരില്‍ ലഷ്‌കര്‍-ഇ- ത്വയ്ബ ഭീകരാക്രമണം; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

2011 ഓഗസ്റ്റ് 10ന് മുഹമ്മദ് ആരിഫിന്റെ വധശിക്ഷ സുപ്രിംകോടതി ശരിവക്കുകയും 2005ല്‍ സെഷന്‍സ് കോടതി വിധിയെ ചോദ്യം ചെയ്തുള്ള അപ്പീല്‍ തള്ളുകയും ചെയ്തിരുന്നു. എന്നാല്‍ 2014ല്‍ സുപ്രിംകോടതി ഇയാളുടെ വധശിക്ഷ സ്‌റ്റേ ചെയ്തു.

പാകിസ്താനിലെ അബോട്ടാബാദി സ്വദേശിയാണ് മുഹമ്മദ് ആരിഫ്.

Story Highlights: Red Fort terror attack Death sentence for Mohammad Arif

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top