Advertisement

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണോ?; ട്വന്റിഫോർ യൂട്യൂബ് പോളിന്റെ ഫലമറിയാം

November 3, 2022
Google News 3 minutes Read

ട്വന്റിഫോർ യൂട്യൂബ് പോളിന് മികച്ച പ്രതികരണം. പതിനൊന്ന്‌ മണിക്കൂർ നീണ്ടു നിന്ന് പോളിൽ 39,000 ട്വന്റിഫോർ പ്രേക്ഷകർ പങ്കെടുത്തു. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണോ എന്നതായിരുന്നു ചോദ്യം. യുവജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ 81 ശതമാനം ആളുകളും പ്രായം ഉയർത്തേണ്ടതില്ലെന്ന് വോട്ട് ചെയ്തു. 14 ശതമാനം ആളുകൾ പ്രായം ഉയർത്തണമെന്നാവശ്യപ്പെട്ടപ്പോൾ 5 ശതമാനം ആളുകൾ നിഷ്പക്ഷ നിലപാടും സ്വീകരിച്ചു. (twenty four news youtube poll in kerala move to raise pension age)

വിഷയത്തിൽ ചൂടേറിയ ചർച്ചകളും പോളിന്റെ ഭാ​ഗമായി കമന്റ് ബോക്സിൽ നടന്നു. രഞ്ജിത്ത് എന്ന യൂസർ വിഷയത്തിൽ ഒരു പടികൂടി കടന്ന് നടത്തിയ പ്രതികരണം ശ്രദ്ധിക്കപ്പെട്ടു. പെൻഷൻ പ്രായം കൂട്ടുന്നതിന് പകരം താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികൾ എടുക്കണമെന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ഇത്രയും ഗതികേട്ട ഉദ്യോഗാർത്ഥി സമൂഹം വേറെ ഉണ്ടാകില്ല. കൊവിഡ്, സിലബസ് മാറ്റം, പുതിയ പരിഷ്കരണങ്ങൾ ഇവയെല്ലാം ഉദ്യോ​ഗാർത്ഥികൾക്ക് വെല്ലുവിളിയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പിഎസ്‌സിയുടെ പുതിയ പരിഷ്കാരങ്ങൾ കൊണ്ട് തന്നെ തളർന്നിരിക്കുന്ന ഉദ്യോഗാർഥികളെ ഇനിയും കൊല്ലരുത് സർക്കാരെയെന്നായിരുന്നു റൗഫിന എം.പി എന്ന യൂസറുടെ പ്രതികരണം. എന്നാൽ പെൻഷൻ പ്രായം കുറഞ്ഞത് 90 എങ്കിലും ആക്കണമെന്ന പരിഹാസ പിന്തുണയുമായി അറക്കൽ അബു എന്ന യൂസറും കമന്റ്ബോക്സിലെത്തി.

പൊതുജനങ്ങളുടെ ബാധിക്കുന്ന മറ്റ് വിഷയങ്ങളുമായി വരു ദിവസവും ട്വന്റിഫോർ യൂട്യൂബ് പോൾ തുടരും. പ്രേക്ഷകർക്ക് അഭിപ്രായം രേഖപ്പെടുത്താൻ ട്വന്റിഫോർ സബ്സ്ക്രൈബ് ചെയ്തശേഷം യൂട്യൂബ് ചാനലിലെ കമ്യൂണിറ്റി പേജിൽ നിങ്ങൾക്കും വിവിധ വിഷയങ്ങളിൽ ഇനി മുതൽ അഭിപ്രായം രേഖപ്പെടുത്താം.

Read Also: ‘പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് പാര്‍ട്ടി അറിഞ്ഞില്ല’; എന്ത് സംഭവിച്ചുവെന്ന് പരിശോധിക്കുമെന്ന് എം.വി ഗോവിന്ദന്‍

അതേസമയം, പെൻഷൻ പ്രായം ഉയർത്തിയ ഉത്തരവ് സർക്കാർ പിൻവലിച്ചെങ്കിലും ചൂടേറിയ ചർച്ചകളാൽ വിഷയം വരും ദിവസവും സജീവമായി നിലനിൽക്കുമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. പെൻഷൻ പ്രായം ഉയർത്തുന്നത് സിപിഐഎമ്മോ എൽഡിഎഫോ അറിഞ്ഞിരുന്നില്ലെന്ന പാർട്ടി സെക്രട്ടറിയായ എം.വി.ഗോവിന്ദന്റെ പ്രതികരണം വിഷയത്തിലെ ഭിന്നത തുറന്നുകാട്ടുന്നതായിരുന്നു. സർക്കാർ തന്നെ തീരുമാനം തിരുത്തിയതിനാൽ അന്വേഷണത്തിന്റെ കാര്യമില്ല. മന്ത്രിസഭയിൽ മുഖ്യമന്ത്രി തന്നെ പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം ഒഴിവാക്കാനുള്ള നടപടിയെടുത്തു. തീരുമാനമെടുത്തതിൽ വീഴ്ച വന്നിട്ടുണ്ടോയെന്നത് പരിശോധിക്കേണ്ട കാര്യമാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞിരുന്നു.

പെൻഷൻ പ്രായം വർധിപ്പിക്കുന്നതു സംബന്ധിച്ച ചർച്ചകൾ പാർട്ടിൽ നടന്നിട്ടില്ലെന്നാണ് നേതാക്കളുടെ നിലപാട്. തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐയും രംഗത്തു വന്നിരുന്നു. സിഐടിയുവും വിയോജിച്ചു. വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം പറഞ്ഞു. എന്തായാലും നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിഷയം ചർച്ചയാകുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റു നോക്കുന്നത്.

Story Highlights: twenty four news youtube poll in kerala move to raise pension age

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here