ബംഗാൾ കന്നുകാലി കള്ളക്കടത്ത്; ഭോൽപൂരിലെ ലോട്ടറി കടയിൽ സിബിഐ പരിശോധന

ബംഗാൾ കന്നുകാലി കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് സിബിഐ സംഘം ഭോൽപൂരിലെ ലോട്ടറി കടയിൽ പരിശോധന നടത്തി. ടി.എം.സി നേതാവ് അനുബ്രത മോണ്ടലുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്.
അനധികൃതമായി പിടികൂടിയ പണത്തെപ്പറ്റിയാണ് അന്വേഷണം. തനിക്ക് ഒരു കൊടി രൂപ ലോട്ടറി അടിച്ചെന്നാണ് മോണ്ടൽ സിബിഐക്ക് മൊഴി നൽകിയത്. അടിച്ച ടിക്കറ്റിന്റെ വിശദ വിവരങ്ങൾക്കായാണ് കടയിൽ പരിശോധന നടത്തിയതെന്ന് സിബിഐ സംഘം വ്യക്തമാക്കി. ( Bengal cattle smuggling; CBI inspects lottery shop in Bholpur ).
കന്നുകാലി കള്ളക്കടത്ത് റാക്കറ്റുകളെ പിടികൂടുന്നതിന് സംസ്ഥാനത്തുടനീളം റെയ്ഡുകളും നടക്കുന്നുണ്ട്. ബിർബും മുതൽ മുർഷിദാബാദ് വരെ നീണ്ടുകിടക്കുന്നതാണ് പശുക്കടത്തെന്നാണ് ലഭ്യമാകുന്ന വിവരം. അനുബ്രത മൊണ്ടാലിന്റെ ബോഡിഗാർഡ് സെഗൾ ഹുസൈനും പശുക്കടത്തിൽ വലിയ പങ്കുണ്ടെന്നാണ് സിബിഐയുടെ നിഗമനം.
Read Also: മലപ്പുറത്ത് തൊഴുത്തിൽ കെട്ടിയിട്ട കന്നുകാലികളുടെ വാലുകൾ അറുത്തിട്ട നിലയിൽ
പശുക്കടത്തുകാരനായ ഇനാമുൽ ഹഖിന്റെ കൂട്ടാളിയാണ് പ്രതിയായ ഷെയ്ഖ് അബ്ദുൾ ലത്തീഫെന്ന് സിബിഐക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇനാമുലിന് വേണ്ടി ലത്തീഫ് പശുവിൽപനയുമായി ബന്ധപ്പെട്ടുള്ള 16 ലേലങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തെളിവുകളും അന്വേഷണ ഏജൻസിക്ക് ലഭിച്ചെന്നാണ് വിവരം.
പശുക്കളെ വാങ്ങിയത് 80 ലക്ഷം രൂപയ്ക്കാണ്. ഈ പശുക്കളെയാണ് പിന്നീട് ബംഗ്ലാദേശിലേക്ക് കടത്തിയത്. കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള മോണ്ടു മാലിക് എന്നറിയപ്പെടുന്ന അഫ്താബുദ്ദീൻ മാലിക് എന്നൊരാൾക്ക് അബ്ദുൾ ലത്തീഫുമായി ബന്ധമുണ്ടെന്നും വിവരമുണ്ട്. ഇയാളാണ് വ്യാജ രസീതികൾ ഉണ്ടാക്കിയത്. മാർക്കറ്റിൽ നിന്ന് പണം കൊടുത്താണ് പശുക്കളെ വാങ്ങിയത് എന്ന് തെളിയിക്കുന്നതിനാണ് വ്യാജ ബില്ലുകൾ തയ്യാറാക്കിയത്.
Story Highlights: Bengal cattle smuggling; CBI inspects lottery shop in Bholpur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here