Advertisement

‘മുറിക്കുള്ളില്‍ എന്താണ് നടന്നതെന്ന് ആര്‍ക്കുമറിയില്ല’; വിഷം ഷാരോണ്‍ കൊണ്ടുവരാന്‍ സാധ്യതയില്ലേയെന്ന് പ്രതിഭാഗം

November 4, 2022
3 minutes Read
Greeshma's suicide attempt police station

തിരുവനന്തപുരം പാറശാലയില്‍ ഷാരോണ്‍ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഗ്രീഷ്മയ്‌ക്കെതിരെ ഗൂഢാലോചന നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം. മുറിക്കുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കുമറിയില്ലെന്നാണ് വാദം. (defense attorney against sharon murder accused greeshma custody application )

വിഷം ഷാരോണ്‍ കൊണ്ടുവരാനും സാധ്യതയില്ലേയെന്നാണ് പ്രതിഭാഗം അഭിഭാഷന്‍ ചോദിച്ചത്. ഗ്രീഷ്മയെ ക്രിമിനലാക്കുന്ന പെരുമാറ്റം ഷാരോണിന്റെ ഭാഗത്തുനിന്നുമുണ്ടായി. പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചു. സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി. ഗ്രീഷ്മയുടെ ഭാഗത്ത് നിന്നുകൂടി ചിന്തിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. ഗ്രീഷ്മയുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കവേയായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

ഇല്ലാത്ത തെളിവുണ്ടാക്കരുതെന്ന് പ്രതിഭാഗം പറഞ്ഞു. ഷാരോണിന്റെ മരണമൊഴിയില്‍ ഗ്രീഷ്മയെ കുറിച്ചൊന്നും പറഞ്ഞില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഗ്രീഷ്മയെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കോടതി ഉത്തരവ്. കൂടുതല്‍ തെളിവ് ശേഖരിക്കേണ്ടതുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഗ്രീഷ്മയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. നെയ്യാറ്റിന്‍കര കോടതിയാണ് ഗ്രീഷ്മയെ കസ്റ്റഡിയില്‍ വിട്ട് ഉത്തരവിറക്കിയത്.

Read Also: ഷാരോണ്‍ രാജ് വധക്കേസ്: പ്രതി ഗ്രീഷ്മയെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ഗ്രീഷ്മയെ ഏഴ് ദിവസം കസ്റ്റഡിയില്‍ ലഭിക്കണമെന്ന പ്രോസിക്യൂഷന്‍ വാദത്തെ കോടതിയില്‍ പ്രതിഭാഗം ശക്തമായി എതിര്‍ത്തിരുന്നു. മറ്റ് പ്രതികളെ അഞ്ച് ദിവസത്തേക്കല്ലേ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതെന്ന് കോടതിയും ചോദിച്ചിരുന്നു. ഗ്രീഷ്മയ്ക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. ഷാരോണിനൊപ്പം ഗ്രീഷ്മ തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ പോയിട്ടുണ്ടെന്നും വിവിധ സ്ഥലങ്ങളില്‍ ഗ്രീഷ്മയെ കൊണ്ടുപോയി തെളിവെടുക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ജെ ജോണിനോട് ഇന്ന് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ പ്രതികളെ ഹാജരാക്കുമ്പോള്‍ അന്വേഷണ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരായിരുന്നില്ല.

Story Highlights: defense attorney against sharon murder accused greeshma custody application

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top