സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ യുവ സംവിധായകനും സുഹൃത്തും പിടിയിൽ

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവ സംവിധായകൻ അറസ്റ്റിൽ. കോഴിക്കോട് കുറുവങ്ങാട് സ്വദേശി ജാസിക് അലി, സുഹൃത്ത് എരഞ്ഞിക്കൽ സ്വദേശി ഷംനാദ് എന്നിവരെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കർണാടകയിലെ മടിവാളയിൽ വച്ചാണ് പതിനേഴുകാരിക്കൊപ്പം ഇരുവരും അറസ്റ്റിലായത്. ( director kidnapped 17 year old girl ).
പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊയിലാണ്ടി പോലീസ് ജാസിക് അലിയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ വിദഗ്ധ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. മൂവരും ഗുണ്ടൽപേട്ടയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അവിടെയെത്തിയെങ്കിലും കടന്നുകളയുകയായിരുന്നു.
Read Also: പതിനേഴുകാരിയെ പീഡിപ്പിച്ച 13 പേർക്കെതിരെ പോക്സോ കേസ്; ആൺസുഹൃത്ത് ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ
ഹോട്ടലിലെ സിസിടിവി പരിശോധിച്ച് എത്തിയത് അവർ തന്നെയെന്ന് ഉറപ്പുവരുത്തി. വിശദമായ അന്വേഷണത്തിൽ ഇവർ മൈസൂരുവിലേക്കും അവിടെനിന്ന് ബംഗളൂരുവിലേക്കും കടന്നതായി കണ്ടെത്തി. കാർ ഡ്രൈവറുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂവരെയും കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Highlights: director kidnapped 17 year old girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here