തെരഞ്ഞെടുപ്പ് ചൂടിലേക്ക് ഗുജറാത്ത്; സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ തിരക്കിട്ട ചർച്ചകൾ തുടങ്ങി

തെരഞ്ഞെടുപ്പ് ചൂടിലേക്ക് ഗുജറാത്ത്. സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ വിവിധ രാഷ്ട്രീയ പാർട്ടികൾ തിരക്കിട്ട ചർച്ചകൾ തുടങ്ങി. ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയും ഇന്ന് പ്രഖ്യാപിച്ചേക്കും. ബിജെപി 40 സ്ഥാനാർഥികളുടെ പട്ടിക തയാറാക്കിക്കഴിഞ്ഞു ( Gujarat election candidate list Discussion ).
ഡൽഹിയിലും, പഞ്ചാബിലും വിജയം കണ്ട ആം ആദ്മി പാർട്ടിയുടെ തന്ത്രങ്ങൾക്ക് മറ്റൊരു പരീക്ഷണ വേദിയാക്കുകയാകുകയാണ് ഇത്തവണ ഗുജറാത്ത്.
Read Also: ഗവര്‍ണറുമായുള്ള പോരിനിടെ സിപിഐഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം
ഉച്ചക്ക് രണ്ട് മണിക്ക് പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കും. മൊബൈൽ സന്ദേശം വഴി ജനങ്ങൾ തെരഞ്ഞെടുത്ത പേരാണ് കെജ്രിവാൾ പ്രഖ്യാപിക്കുക. മുൻ മാധ്യമ പ്രവർത്തകൻ ഇസുദൻ ഗാധ്വി, പാട്ടിദാർ പ്രക്ഷോഭ നായകനും, ആം ആദ്മി സംസ്ഥാന അധ്യക്ഷനുമായ ഗോപാൽ ഇറ്റാലിയ എന്നിവരിൽ ആരാകും മുഖ്യമന്ത്രി സ്ഥാനാർഥി എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Read Also: ഉയർന്ന പി.എഫ് പെൻഷൻ അനുവദിക്കുന്നതിന് എതിരായ ഹർജിയിൽ സുപ്രിംകോടതിയുടെ നിർണായക വിധി ഇന്ന്
അതേസമയം കോൺഗ്രസിന്റ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിനായി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ സ്‌ക്രീനിംഗ് കമ്മറ്റി യോഗം ഇന്ന് ചേരും. ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് തന്നെ പ്രഖ്യാപിക്കാനാണ് സാധ്യത. ഇന്നലെ ഗാന്ധി നഗറിൽ ചേർന്ന ബിജെപി ഉന്നത തല യോഗം സ്ഥാനാർഥി പട്ടിക ഉൾപ്പെടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്തു. 50 ഓളം സ്ഥാനാർഥികളുടെ പട്ടിക തയ്യാറായതാണ് വിവരം.
Story Highlights: Gujarat election candidate list Discussion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here