ഉയർന്ന പി.എഫ് പെൻഷൻ അനുവദിക്കുന്നതിന് എതിരായ ഹർജിയിൽ സുപ്രിംകോടതിയുടെ നിർണായക വിധി ഇന്ന്

ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പി.എഫ് പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച ഹർജിയിൽ സുപ്രീംകോടതി വിധി പറയും. രാജ്യത്തെ ലക്ഷക്കണക്കിന് പെൻഷൻകാരെ ബാധിക്കുന്ന സുപ്രധാന വിഷയത്തിലാണ് സുപ്രിംകോടതി ഇന്ന് തീർപ്പ് കൽപ്പിക്കുക ( Supreme Court To Pronounce Verdict On EPFO Appeals Today ).
Read Also: ഗവര്‍ണറുമായുള്ള പോരിനിടെ സിപിഐഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം
ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പി.എഫ് പെൻഷനായി കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേരളം, ഡൽഹി രാജസ്ഥാൻ എന്നീ ഹൈക്കോടതികളുടെ ഈ ഉത്തരവിനെതിരെ ഇപിഎഫ്ഒ, തൊഴിൽ മന്ത്രാലയം തുടങ്ങിയവർ സമർപ്പിച്ച അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിച്ചത്.
Read Also: ട്വിറ്ററിന്റെ മാറ്റങ്ങള്‍ക്ക് ഇന്ത്യന്‍ വംശജന്റെ സഹായം തേടി മസ്‌ക്; ആരാണ് ശ്രീറാം കൃ്ഷണന്‍?
കേസിൽ ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് നേരത്തെ വാദം കേൾക്കൽ പൂർത്തിയാക്കിയിരുന്നു. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ് അനിരുദ്ധ ബോസ്, സുധാൻശു ദുലിയ എന്നിവരായിരുന്നു ബഞ്ചിലെ മറ്റ് അംഗങ്ങൾ. ഇന്ന് രാവിലെ പത്തരയ്ക്കാണ് വിധി.
Story Highlights: EPF Pension Case: Supreme Court To Pronounce Verdict On EPFO Appeals Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here