തെലങ്കാനയിലെ ഓപ്പറേഷന്‍ താമര; തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണവുമായി കെസിആര്‍

തെലങ്കാനയില്‍ ഓപ്പറേഷന്‍ താമരയിലൂടെ തെലങ്കാന രാഷ്ട്രീയ സമിതി എംഎല്‍എമാരെ പണം കൊടുത്ത് വാങ്ങാന്‍ ശ്രമിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. തുഷാര്‍ വെള്ളാപ്പള്ളിയാണ് സംഭവത്തിന് പിന്നിലെ ഇടനിലക്കാരനെന്ന് കെസിആര്‍ തുറന്നടിച്ചു. നാല് എംഎല്‍എമാരെ പണം നല്‍കി സ്വന്തമാക്കാനായിരുന്നു ബിജെപിയുടെ ശ്രമമെന്നാണ് ടിആര്‍എസിന്റെ ആരോപണം.(k chandrashekar rao against thushar vellappally operation lotus )
കഴിഞ്ഞ ദിവസമാണ് എംഎല്‍എമാരായ രാഗകന്ദറാവു, ഗുവാല ബാലരാജു,ബീരം ഹര്‍ഷവര്‍ധന്‍ റെഡ്ഡി, പൈലറ്റ് രോഹിത് റെഡ്ഡി എന്നിവരെ ഫാം ഹൗസില്‍ ബിജെപി ഏജന്റുമാരെന്ന് ടിആര്‍എസ് ആരോപിക്കുന്നവര്‍ കണ്ടത്.
Read Also: തെരഞ്ഞെടുപ്പ് ചൂടിലേക്ക് ഗുജറാത്ത്; സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ തിരക്കിട്ട ചർച്ചകൾ തുടങ്ങി
എംഎല്‍എമാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈദരാബാദ് പൊലീസെത്തി ഏജന്റുമാരായ നന്ദകുമാര്‍, സ്വാമി രാമചന്ദ്രഭാരതി, സിംഹയാജിഎന്നിവരെ പിടികൂടിയത്. ഇവരില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ പണവും പിടിച്ചെടുത്തു. ജനാധിപത്യത്തെ കോടികള്‍ കൊടുത്ത് വാങ്ങാന്‍ ശ്രമിക്കുന്ന ബിജെപിക്കെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Story Highlights: k chandrashekar rao against thushar vellappally operation lotus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here