മിമിക്രിയിൽ മാത്രമല്ല, ചിത്രകലയിലും നമ്പർവണ്ണാണ് കോട്ടയം നസീർ!; വൈറലായി ചിത്രങ്ങൾ

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വ്യത്യസ്ത സാനിധ്യമായി കോട്ടയം നസീർ. ആർട്ട് ഓഫ് മൈ ഹാർട്ട് എന്ന പേരിൽ താൻ വരച്ച ചിത്രങ്ങളും പുസ്തകവുമായാണ് കോട്ടയം നസീർ പുസ്തകമേളയിൽ താരമാവുന്നത്. ( Kottayam Nazeer with viral pictures ).
ഷാർജ പുസ്തകമേളയിലെ ഏഴാം നമ്പർ ഹാളിൽ നിറങ്ങളുടെ മായാലോകമൊരുക്കി മലയാളിയുടെ ഇഷ്ട കലകാരൻ വിസ്മയിപ്പിക്കുകയാണ്. മിമിക്രിയിൽ മാത്രമല്ല ചിത്രകലയിലും താൻ നമ്പർവണാണെന്ന് തെളിയിക്കുയാണ് കോട്ടയം നസീർ. ആർട്ട് ഓഫ് മൈ ഹാർട്ട്’ എന്ന പേരിൽ താൻ വരച്ച വ്യത്യസ്തങ്ങളായ 30 ചിത്രങ്ങളാണ് ഇവിടെ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്.
Read Also: ‘സത്യം പറഞ്ഞാൽ ചേട്ടനെ കണ്ടാൽ അങ്ങനൊരു സ്‌ക്രിപ്റ്റ് എഴുതുമെന്ന് തോന്നില്ല’: പൃഥ്വിരാജ്
പെൻസിൽ വര, ജലച്ചായം, അക്രലിക് തുടങ്ങിയവയിൽ തീർത്ത ചിത്രങ്ങൾക്ക് പുറമേ നസീർ വരച്ച 52 ചിത്രങ്ങളടങ്ങിയ പുസ്തകവും ഇവിടെ വിൽപനക്കായി എത്തിച്ചിട്ടുണ്ട്.ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇത്തരമൊരു ചിത്ര പ്രദർശനം നടത്തുന്ന ആദ്യ കലാകാരനായതിൽ ഏറെ സന്തോഷമുണ്ടെന്ന് നസീർ പറഞ്ഞു.
പുസ്തകോത്സവത്തിലെ ഏഴാം നമ്പർ ഹാളിൽ നടനും സംവിധായകനുമായ നാദിർഷയാണ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തത്. കോട്ടയം നസീറിന്റെ വളർച്ചയിൽ സുഹൃത്തെന്ന നിലയിൽ അഭിമാനം തോന്നുന്നുവെന്ന് നാദിർഷ പറഞ്ഞു.
Story Highlights: Kottayam Nazeer with viral pictures
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here