Advertisement

ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയെ തുടർന്ന്; സുഹൃത്ത് അറസ്റ്റിൽ

November 4, 2022
Google News 2 minutes Read
student commits suicide Threatened private pictures

കാസർഗോഡ് കാഞ്ഞങ്ങാട് ബിരുദ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. കല്ലൂരാവി സ്വദേശി അബ്ദുൾ ഷുഹൈബിനെയാണ് ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിയപ്പെടുത്തിയതിനെ തുടർന്നാണ് യുവതി ജീവനൊടിക്കിയതെന്ന് പൊലീസ് കണ്ടെത്തി. ( Threatened to release private pictures, student commits suicide ).

Read Also: ‘പൊലീസ് കസ്റ്റഡിയിലെടുത്ത സഹോദരന്മാരെ കാണണം’; പാലത്തിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

കഴിഞ്ഞ മാസം മുപ്പത്തിയൊന്നിനാണ് ബിരുദ വിദ്യാർത്ഥിനി നന്ദയെ വീട്ടിനുള്ളിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയം ആദ്യഘട്ടത്തിൽ തന്നെ കുടുംബം പങ്കുവച്ചിരുന്നു. പിന്നാലെ ബന്ധുക്കളുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് യുവതിയുടെ ഫോൺ പരിശോധിച്ചതോടെയാണ് അന്വേഷണം സുഹൃത്തായ അബ്ദുൾ ഷുഹൈബിലേക്ക് എത്തിയത്.

യുവതിയോട് പ്രണയം നടിച്ച് ഷുഹൈബ് സ്വകാര്യ ചിത്രങ്ങൾ ആവശ്യപ്പെട്ടുവെന്നും തുടർന്ന് ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിക്കാൻ കാരണമായതെന്നും പൊലീസ് പറയുന്നു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Story Highlights: Threatened to release private pictures, student commits suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here