‘പൊലീസ് കസ്റ്റഡിയിലെടുത്ത സഹോദരന്മാരെ കാണണം’; പാലത്തിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

തോപ്പുംപടി ഹാര്‍ബര്‍ പാലത്തിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഫോര്‍ട്ട്‌കൊച്ചി സ്വദേശി കമാല്‍ ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മഹാരാജാസ് കോളജില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സഹോദരന്‍മാരെ കാണാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു യുവാവിന്റെ പരാക്രമം.
ഇന്ന് രാവിലെയാണ് തിരക്കേറിയ തോപ്പുംപടി ഹാര്‍ബര്‍ പാലത്തിന് മുകളില്‍ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഏകദേശം
ഒന്നര മണിക്കൂര്‍ പാലത്തിലൂടെ വാഹന ഗതാഗതം തടസപ്പെട്ടു.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി ആത്മഹത്യാ ശ്രമം നടത്തിയ കമാലിനെ രക്ഷപെടുത്തി.
Read Also: ഭാര്യ ജീവനൊടുക്കിയതിന് പിന്നാലെ ഭർത്താവും ആത്മഹത്യ ചെയ്തു
എറണാകുളം സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തിയാണ് ഇയാളെ അനുനയിപ്പിച്ചു താഴെ ഇറക്കിയത്. ഇതിനിടെ ഇന്നലെ മഹാരാജാസില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റിലായി. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് അതുല്‍, എസ് എഫ്‌ഐ പ്രവര്‍ത്തകന്‍ അനന്ദു, മാലിക്, ഹഫീസ് എന്നിവരാണ് അറസ്റ്റിലായത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Story Highlights: young man threatened to commit suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here