തിരുവനന്തപുരം മ്യൂസിയത്ത് യുവതിയെ അക്രമിച്ച കേസ്; പ്രതിയെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം മ്യൂസിയത്ത് യുവതിയെ അക്രമിച്ച കേസിലെ പ്രതി സന്തോഷ് കുമാറിനെ ഇന്ന് മ്യൂസിയം പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കസ്റ്റഡിയിൽ ലഭിച്ചാൽ ഇന്ന് തന്നെ തെളിവെടുപ്പുണ്ടാകും. കഴിഞ്ഞ ഡിസംബറിൽ കുറവൻകോണത്ത് പെൺകുട്ടിയെ ആക്രമിച്ച കേസിലും സന്തോഷ് പ്രതിയാണെന്ന റിപ്പോർട്ട് പേരൂർക്കട പൊലീസ് ഉടൻ കോടതിക്ക് നൽകും.
Read Also: ഉയർന്ന പി.എഫ് പെൻഷൻ അനുവദിക്കുന്നതിന് എതിരായ ഹർജിയിൽ സുപ്രിംകോടതിയുടെ നിർണായക വിധി ഇന്ന്
തുടർന്ന് ഈ കേസിലും അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം. സമാനമായ കൂടുതൽ കേസുകളിൽ സന്തോഷ് പ്രതിയാകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇത്തരം പരാതികൾ സംബന്ധിച്ച് പരിശോധിക്കാൻ ഡിസിപി അജിത്ത് കുമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Story Highlights: Thiruvananthapuram museum woman assault case; The police will take the suspect into custody today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here