കൊല്ലത്തെ വിസ്‌മയയുടെ സഹോദരൻ ഉൾപ്പെടെ 26 പേർ ഇക്വിറ്റോറിയൽ ഗിനിയ സേനയുടെ തടവിൽ

കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്‌മഹത്യ ചെയ്ത വിസ്‌മയയുടെ സഹോദരൻ വിജിത്ത് ഉൾപ്പെടെ 26 പേർ ഇക്വിറ്റോറിയൽ ഗിനിയ സേനയുടെ തടവിൽ. നൈജീരിയൻ സേനയുടെ നിർദ്ദേശപ്രകാരമാണ് സംഘത്തെ തടവിലാക്കിയത്. പിഴ നൽകിയിട്ടും വിട്ടയച്ചില്ല എന്ന് വിജിത്ത് 24 നോട് പറഞ്ഞു. വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തിനായി കാത്തിരിക്കുകയാണ് സംഘം
നോർവേ ആസ്ഥാനമായ ഒഎസ്എം മാറിടൈം കമ്പനിയുടെ ഹീറോയിക് ഐഡ കപ്പൽ ഓഗസ്റ്റ് എട്ടിന് നൈജീരിയയിലെ എകെപിഒ ടെർമിനലിൽ ക്രൂഡോ ഓയിൽ നിറയ്ക്കാനായി എത്തിയപ്പോഴായിരുന്നു ഗിനിയ സേനയുടെ പിടിയിലായത്. ക്രൂഡോയിൽ നിറയ്ക്കാനായി ഊഴം കാത്ത് ടെർമിനലിൽ നിൽക്കുന്നതിടെ, മറ്റൊരു കപ്പൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കടൽക്കൊള്ളക്കാരാണെന്ന ധാരണയിൽ കപ്പൽ നീക്കുന്നതിനിടെയാണ് ഗിനിയ സേന വളഞ്ഞത്. നൈജീരിയൻ സേനയുടെ നിർദ്ദേശപ്രകാരമാണ് 26 പേരെ പിടികൂടിയത്. ഇതിൽ 16 പേർ ഇന്ത്യക്കാരാണ്. വിസ്‌മയയുടെ സഹോദരൻ വിജിത്തുൾപ്പെടെ മൂന്ന് പേർ മലയാളികളാണ്. കമ്പനി പിഴ നൽകിയിട്ടും ഗിനിയ സേന വിട്ടയച്ചില്ല. ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറാനാണ് നീക്കം എന്ന് വിജിത്ത് 24 നോട് പറഞ്ഞു.
Story Highlights: 26 indians held equatorial guinea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here