‘ബൈക്ക് യാത്രയ്ക്കിടെ സോപ്പ് തേച്ച് കുളി’; ദൃശ്യം വൈറല്‍, ഒടുവില്‍ പൊലീസ് പിടിയില്‍

ബൈക്ക് യാത്രയ്ക്കിടെ സോപ്പ് തേച്ച് കുളി. കൊല്ലം ശാസ്‌താംകോട്ട സിനിമാപറമ്പ് സ്വദേശികളായ യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. അജ്‌മൽ. ബാദുഷ എന്നിവർക്കെതിരെയാണ് ശാസ്‌താംകോട്ട പൊലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിൽ വൈറൽ അവനായിരുന്നു യുവാക്കളുടെ ശ്രമം.(bathing with soap while riding bike)
ഗതാഗത നിയമം ലംഘിച്ചതിനാണ് പൊലീസ് കേസെടുത്തത്. നാലു ദിവസം മുമ്പാണ് സംഭവം നടന്നത്. ഭരണിക്കാവ് ജങ്ഷനിലൂടെയാണ് യുവാക്കള്‍ ഇത്തരത്തില്‍ യാത്ര നടത്തിയത്. അര്‍ദ്ധ നഗ്നരായി സോപ്പ് തേച്ചുകുളിച്ചു കൊണ്ടായിരുന്നു ഇരുവരുടേയും യാത്ര.
Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്
ഇതിന്റെ വിഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ശാസ്താംകോട്ട പൊലീസിന്റെ പക്കലും ഈ ദൃശ്യങ്ങളെത്തി. പൊലീസ് വിളിപ്പച്ചതനുസരിച്ച് ഇന്നലെ വൈകീട്ടോടെയാണ് ഇരുവരും സ്റ്റേഷനില്‍ ഹാജരായത്. കളി കഴിഞ്ഞ് വരികയായിരുന്നു. ഇതിനിടെ മഴ പെയ്തു. ഇതോടെ കുളിക്കാനുള്ള കൗതുകത്തിന് വേണ്ടി ചെയ്തതാണ്’ എന്നാണ് പൊലീസിനോട് ഇവര്‍ പറഞ്ഞത്.
Story Highlights: bathing with soap while riding bike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here