Advertisement

ഭക്ഷ്യക്കിറ്റിലെ ഉപ്പിലും അഴിമതി; ഭക്ഷ്യവകുപ്പിന്റെ നിര്‍ദേശം കാറ്റില്‍ പറത്തി ബ്രാന്റ് മാറ്റി

November 5, 2022
Google News 3 minutes Read

ഇത്തവണ ഓണത്തിനു നല്‍കിയ സൗജന്യഭക്ഷ്യകിറ്റിലും അഴിമതി. ഇത്തവണ ഉപ്പിന്റെ പായ്ക്കറ്റിലാണ് അഴിമതി. ഭക്ഷ്യവകുപ്പ് നിര്‍ദ്ദേശിച്ച ബ്രാന്റ് മാറ്റി പകരം പുറമെ നിന്നുള്ള ഉപ്പ് വിതരണം ചെയ്യുകയായിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശം കാറ്റില്‍പ്പറത്തി ഉദ്യോഗസ്ഥരാണ് ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടത്തിയത്. ഇതില്‍ വിശദമായ പരിശോധന നടത്താന്‍ സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. (irregularity in government food kit corruption allegation against officers)

കഴിഞ്ഞ തവണ ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണ ഭക്ഷ്യക്കിറ്റില്‍ ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയെന്നായിരുന്നു തീരുമാനം. ഇതിനായി ഗുണനിലവാര പരിശോധന നടത്തില്‍ ഉല്‍പ്പന്നങ്ങളുടെ പട്ടികയും തയാറാക്കി. ശബരി ബ്രാന്റിന്റെ ഉപ്പ് ഭക്ഷ്യക്കിറ്റില്‍ ഉള്‍പ്പെടുത്താനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഇതു അട്ടിമറിച്ചു. ശബരി ബ്രാന്‍ഡിനു പകരം പുറമെ നിന്നുള്ള ഉപ്പാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയത്. 85 ലക്ഷം കുടുംബങ്ങള്‍ക്ക് നല്‍കാനായി കിറ്റില്‍ ഉള്‍പ്പെടുത്തിയത് ഭക്ഷ്യവകുപ്പ് നിര്‍ദ്ദേശിക്കാത്ത ബ്രാന്‍ഡാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശം അട്ടിമറിച്ച് ലക്ഷങ്ങളുടെ അഴിമതി ഉദ്യോഗസ്ഥര്‍ നടമത്തുകയായിരുന്നു. പരാതി ഉയര്‍ന്നതോടെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.

Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥനാതല പരിശോധനാ സംഘം രൂപീകരിച്ച് ഉത്തരവിറക്കി. മാനദണ്ഡം പാലിക്കാതെ പര്‍ച്ചേസ് നടത്തിയതും അന്വേഷിക്കും. സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റിലെ ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ വി.സുഭാഷിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പരിശോധന നടത്തുക.

Story Highlights: irregularity in government food kit corruption allegation against officers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here