നഗരസഭയിലെ ഒഴിവിലേക്ക് സിപിഐഎമ്മുകാരെ തിരുകിക്കയറ്റാന്‍ ശ്രമം; പാര്‍ട്ടിക്കാരുടെ ലിസ്റ്റ് തേടി ആര്യാ രാജേന്ദ്രന് കത്തയച്ചു

തിരുവനന്തപുരം കോര്‍പറേഷനില്‍ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ മേയര്‍ ആര്യാ രാജേന്ദ്രന് ശ്രമിച്ചതായി ആരോപണം. പാര്‍ട്ടിക്കാരുടെ മുന്‍ഗണനാ പട്ടിക ആവശ്യപ്പെട്ട് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ കത്തയച്ചു. ആര്യാ രാജേന്ദ്രന്റെ കത്ത് പുറത്തെത്തിയിട്ടുണ്ട്. (mayor arya rajendran tried to appoint cpim activists in thiruvananthapuram corporation
നഗരസഭയുടെ ആരോഗ്യ വിഭാഗത്തിലേക്ക് നിയമനം നടത്താനാണ് മേയര്‍ മുന്‍ഗണന പട്ടിക കത്തിലൂടെ ആവശ്യപ്പെട്ടത്. ആകെ 295 ഒഴിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്ത്.
Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്
ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനാണ് മേയര്‍ ആനാവൂര്‍ നാഗപ്പനോട് പട്ടിക തേടിയത്. ഡോക്ടേഴ്സ്, നഴ്സ്, ഫാര്‍മസിസ്റ്റ് മുതലായ തസ്കികകളിലേക്ക് ഉള്‍പ്പെടെയാണ് പാര്‍ട്ടിക്കാരുടെ മുന്‍ഗണനാ പട്ടിക സിപിഐഎം ജില്ലാ സെക്രട്ടറിയോട് മേയര്‍ ആവശ്യപ്പെട്ടത്.
മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ ആനാവൂര്‍ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്തയച്ചിരിക്കുന്നത്. കത്തിന്റെ പകര്‍പ്പ് സിപിഐഎം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ പ്രചരിച്ചിരുന്നു.
Story Highlights: mayor arya rajendran tried to appoint cpim activists in thiruvananthapuram corporation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here