Advertisement

‘കാറിന്റെ ഗിയര്‍ മാറ്റുന്ന സ്റ്റൈല്‍ കണ്ട് പ്രണയം തോന്നി’; സ്വന്തം ഡ്രൈവറേ വിവാഹം കഴിച്ച് യുവതി

November 5, 2022
Google News 3 minutes Read

പാകിസ്താനില്‍ തന്റെ കാറിന്റെ ഗിയര്‍ മാറ്റുന്ന സ്റ്റൈല്‍ കണ്ട ഡ്രൈവറോട് പ്രണയം തോന്നി, കാര്‍ ഡ്രൈവറേ വിവാഹം കഴിച്ച് യുവതി. സ്വന്തം വീട്ടിലെ കാര്‍ ഡ്രൈവറേയാണ് യുവതി പ്രണയിച്ച് വിവാഹം കഴിച്ചത്. അതിനുള്ള കാരണമാണ് വിചിത്രം. (pakistan teen fell in love with driver’s gear changing style)

കാര്‍ ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ഗിയര്‍ മാറ്റുന്ന സ്റ്റൈലില്‍ യുവതി ആകൃഷ്ടയാകുകയായിരുന്നു. 21-കാരനായ ഫര്‍ഹാനും 17-കാരിയായ ഖദീജയുമാണ് വ്യത്യസ്തമായ രീതിയിലൂടെ പ്രണയിച്ച് വിവാഹം കഴിച്ചത്.

Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്

‘അദ്ദേഹം ഡ്രൈവ് ചെയ്യുന്നത് കാണാന്‍ തന്നെ നല്ല രസമായിരുന്നു. ഈ രസം പതുക്കെ പ്രണയത്തിലേക്കും പിന്നെ വിവാഹത്തിലേക്കും എത്തുകയായിരുന്നു.’ പാക് മാധ്യമമായ ഡെയ്‌ലി പാകിസ്താന്‍ ഗ്ലോബലിന് നല്‍കിയ അഭിമുഖത്തില്‍ ഖദീജ പറയുന്നു.

Story Highlights: pakistan teen fell in love with driver’s gear changing style

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here