Advertisement

‘VS എന്നാൽ വലിയ സഖാവ്, ആ വാക്കിന്റെ യഥാർഥ അർഥം പഠിപ്പിച്ച നേതാവാണ്’: ബെന്യാമിൻ

6 hours ago
Google News 1 minute Read

VS എന്നാൽ വലിയ സഖാവ്, ആ വാക്കിന്റെ യഥാർഥ അർഥം പഠിപ്പിച്ച നേതാവെന്ന് എഴുത്തുകാരൻ ബെന്യാമിൻ.ഒരു പ്രസ്ഥാനം വളർന്ന് വന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു വി.എസ്. വി.എസിന്റെ വിയോഗത്തോടെ ചരിത്രത്തിന്റെ ഒരു താൾ മറിക്കുകയാണെന്ന് ബെന്യാമിൻ പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളെ തമ്മിൽ നോക്കുമ്പോൾ മതേതരത്വ പുരോഗമന സ്വഭാവമുള്ള കേരളത്തെ രൂപീകരിക്കുന്നതിൽ വി.എസ് വഹിച്ച പങ്ക് ഓർക്കേണ്ടതുണ്ടെന്നും ബെന്യാമിൻ പറഞ്ഞു. എഴുത്തുക്കാരെക്കാൾ സാധാരക്കാരുടെ വേദന അറിയാൻ പൊതു പ്രവർത്തകന് കഴിയും. വി.എസിന് അത് കഴിഞ്ഞു എന്നും ബെന്യാമിൻ പറഞ്ഞു.

ഒരുകാലത്ത് നിരോധിക്കപ്പെട്ട ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് അവരുടെ പ്രശ്ങ്ങളിൽ ഇടപെട്ട് അവരുടെ മനസ്സിൽ ഇടം നേടിയെടുത്ത പ്രസ്ഥാനത്തിന്റെ മുന്നിൽ നിന്നയാളാണ് വി.എസ് എന്ന് ബെന്യാമിൻ. ഒരു പ്രസ്ഥാനം വളർന്ന് വന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു വി.എസ്. അദ്ദേഹത്തിന്റെ ഓർമകളെ പങ്കുവെക്കുമ്പോൾ ഈ ചരിത്രത്തെയാണ് ഓർക്കേണ്ടതെന്നും ബെന്യാമിൻ പറഞ്ഞു.

Story Highlights : bennyamin remembers v s achuthanandan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here