Advertisement

സൗഹാർദം ആഹ്വാനം ചെയ്ത് മാർപാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാമും

November 5, 2022
Google News 2 minutes Read

ബഹ്റൈൻ സന്ദർശനത്തിനെത്തിയ ഫ്രാൻസിസ് മാർപാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാമും മുസ്‍ലിം കൗൺസിൽ ഓഫ് എൽഡേഴ്സ് അധ്യക്ഷനുമായ ഡോ. അഹ്മദ് അൽ ത്വയ്യിബും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി. സമാധാനപൂർണ്ണമായ സഹവർത്തിത്വത്തിനും സൗഹാർദ്ദത്തിനും ആഹ്വാനം ചെയ്തായിരുന്നു ലോകത്തിലെ രണ്ട് പ്രബല മതങ്ങളുടെ നേതാക്കളുടെ കൂടിക്കാഴ്ച.(pope and al azhar imam call for harmony)

Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്

തെറ്റായ പ്രതിച്ഛായയിൽനിന്നും തെറ്റിദ്ധരിക്കപ്പെടലുകളിൽനിന്നും മതങ്ങളെ മോചിപ്പിക്കാൻ ഇരുവരും ആഹ്വാനം ചെയ്തു. വെറുപ്പ് പ്രസരിപ്പിക്കുന്ന തെറ്റായ മതാത്മകത വെടിയാനും ഇരുനേതാക്കളും ആവശ്യപ്പെട്ടു. ഇസ്‍ലാമിക, ക്രൈസ്തവ ലോകങ്ങൾ തമ്മിൽ പൊരുത്തപ്പെടലി​ന്റെ വേദികളൊരുക്കാൻ മാർപാപ്പയും ഗ്രാൻഡ് ഇമാമും നടത്തുന്ന കൂടിക്കാഴ്ചകളുടെ തുടർച്ചയാണ് ബഹ്റൈനിൽ നടന്നത്.

ഇരുവരും തമ്മിലുള്ള അഞ്ചാമത് കൂടിക്കാഴ്ചയാണിത്. വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ശോഭനമായ ഭാവിയിലേക്കുള്ള പ്രതീക്ഷ സമ്മാനിച്ചാണ് മാർപ്പാപ്പയുടെ ബഹ്റൈൻ പര്യടനം സമാപിച്ചത്.

Story Highlights: pope and al azhar imam call for harmony

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here