Advertisement

ഷാലിമാർ എക്‌സ്പ്രസിന് തീപിടിച്ചു

November 5, 2022
Google News 2 minutes Read

Shalimar Express catches fire near Nashik: ഷാലിമാര്‍ എക്സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം. മുംബൈ നാസിക് റോഡ് സ്‌റ്റേഷനില്‍ വച്ച് പാഴ്‌സല്‍ വാനിലാണ് തീപിടിത്തമുണ്ടായത്. യാത്രക്കാര്‍ വിവരമറിയിച്ചതിന് പിന്നാലെ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആര്‍ക്കും പരുക്കില്ല. തീപിടിത്തത്തെ തുടര്‍ന്ന് എഞ്ചിന് തൊട്ടടുത്തുണ്ടായിരുന്ന പാഴ്സല്‍ വാന്‍ ട്രെയിനില്‍ നിന്ന് വേര്‍പെടുത്തിയിട്ടുണ്ടെന്നും ഉടന്‍ തന്നെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുമെന്നും സെന്‍ട്രല്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശിവാജി എം സുതാര്‍ അറിയിച്ചു.

Story Highlights: Shalimar Express catches fire near Nashik

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here