Advertisement

രാജി സമർപ്പിക്കാത്തതിന് രണ്ട് വിസിമാർ കൂടി ​ഗവർണർക്ക് വിശദീകരണം നൽകി

November 5, 2022
2 minutes Read

രണ്ട് വൈസ് ചാൻസലർമാർ കൂടി രാജി സമർപ്പിക്കാത്തതിന് ​ഗവർണർക്ക് വിശദീകരണം നൽകി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതിനിടെ യാണ് വിശദീകരണം നൽകിയത്. ഡിജിറ്റൽ സർവകാലശാല വിസിയും ശ്രീ നാരായണ ഓപ്പൺ സർവകലാശാല വിസിയുമാണ് ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത്.(two more vcs gave explanation to governor)

യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരിൽ സാങ്കേതിക സർവകലാശാല വൈസ് ചാൻസലറെ പുറത്താക്കിയ സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഒമ്പത് വിസിമാരോട് 2 ഗവർണർ രാജിവെയ്ക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇത് ചോദ്യം ചെയ്ത് വിസിമാർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇതോടെ ഇതുവരെ അഞ്ച് വിസിമാർ ​ഗവർണർക്ക് വിശദീകരണം നൽകി.

Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്

അതേസമയം ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നത് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായി. അന്തിമ തീരുമാനം സംസ്ഥാന സമിതിയിലാവും കൈക്കൊള്ളുന്നത്. പെൻഷൻ വിവാദം അവസാനിപ്പിക്കാനും ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റിൽ ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചു.

Story Highlights: two more vcs gave explanation to governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top