സംസ്ഥാനത്ത് മഴ കനക്കുന്നു, ഇന്ന് 12 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് തുലാവർഷം ശക്തിപ്പെടുന്നു. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലേർട്ട്. കണ്ണൂരും കാസർഗോടും ഒഴികെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.(yellow alert in 12 districts today)
തുലാവർഷത്തോടൊപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനമുള്ളതിനാൽ കനത്ത മഴ കിട്ടുമെന്നാണ് കാലാവസ്ഥ പ്രവചനം. തെക്കൻ തമിഴ്നാട്ടിലും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ചക്രവാതച്ചുഴികൾ നിലവിലുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത.
Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Story Highlights: yellow alert in 12 districts today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here