Advertisement

നിയമന കത്ത് വിവാദം; മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകി

November 6, 2022
Google News 2 minutes Read
Arya Rajendran went Chief Minister's office

നിയമന കത്ത് വിവാദവുമായി ബന്ധപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകി. അല്പസമയം മുമ്പാണ് മേയർ സെക്രട്ടറിയേറ്റിൽ എത്തിയത്. മേയർ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് അവർ മുഖ്യമന്ത്രിക്ക് പരാതി നൽകാനെത്തിയത്. ( Arya Rajendran went Chief Minister’s office ).

Read Also: ‘മേയർ ചെറിയ പ്രായമാണ്, തെറ്റും ശരിയും മനസിലാക്കുന്നില്ല’; മാപ്പ് പറയുകയോ രാജിവയ്ക്കുകയോ ചെയ്യണം; കെ സുധാകരൻ

തിരുവനന്തപുരം കോര്‍പറേഷനില്‍ താത്കാലിക നിയമനത്തിന് പാര്‍ട്ടിക്കാരുടെ പട്ടിക തയ്യാറാക്കിയത് താനല്ലെന്നു മേയർ വ്യക്തമാക്കിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിശദീകരിച്ചിരുന്നു. കത്ത് വ്യാജമെന്ന് മേയര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ മേയർക്കെതിരെ നടപടിയുണ്ടാകില്ല. മേയർ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ഇങ്ങനെ കത്തെഴുതുന്ന സംവിധാനം സിപിഐഎമ്മിലില്ല. കത്തെഴുതിയത് ആരെന്ന് കണ്ടുപിടിക്കണം. നിയമനടപടി സ്വീകരിക്കുമെന്നും മേയര്‍ പാര്‍ട്ടിയോട് വ്യക്തമാക്കിയിട്ടുണ്ട്.

മേയറുടെ കത്ത് വിവാദത്തിൽ തെറ്റ് പറ്റിയെങ്കിൽ ആര്യ രാജേന്ദ്രൻ മാപ്പ് പറയുകയോ രാജിവയ്ക്കുകയോ ചെയ്യണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. മേയറുടെ വിശദീകരണം ഗൗരമായി കാണുന്നില്ല. ആര്യ രാജേന്ദ്രൻ ഒരു ചെറിയ ബിന്ദു മാത്രമാണ്. പാർട്ടി നേതാക്കന്മാരുടെ ബന്ധുക്കൾക്കെല്ലാം ജോലി കൊടുക്കുകയാണ്. മേയർക്ക് ചെറിയ പ്രായമാണ്. തെറ്റും ശരിയും മനസിലാക്കാനാവുന്നില്ല. എല്ലാ തെളിവും മാധ്യമങ്ങളുടെ കയ്യിലുണ്ട്. ഗുരുതരമായ തെറ്റാണെന്നും ഇത് തന്നെയാണ് കേരളം മുഴുവൻ നടക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.

Story Highlights: Arya Rajendran went Chief Minister’s office

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here