Advertisement

‘മേയർ ചെറിയ പ്രായമാണ്, തെറ്റും ശരിയും മനസിലാക്കുന്നില്ല’; മാപ്പ് പറയുകയോ രാജിവയ്ക്കുകയോ ചെയ്യണം; കെ സുധാകരൻ

November 6, 2022
Google News 2 minutes Read

മേയറുടെ കത്ത് വിവാദത്തിൽ തെറ്റ് പറ്റിയെങ്കിൽ ആര്യ രാജേന്ദ്രൻ മാപ്പ് പറയുകയോ രാജിവയ്ക്കുകയോ ചെയ്യണമെന്ന് കെ സുധാകരൻ. ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. മേയറുടെ വിശദീകരണം ഗൗരമായി കാണുന്നില്ല. ആര്യ രാജേന്ദ്രൻ ഒരു ചെറിയ ബിന്ദു മാത്രമാണ്. പാർട്ടി നേതാക്കന്മാരുടെ ബന്ധുക്കൾക്കെല്ലാം ജോലി കൊടുക്കുകയാണ്. മേയർ ചെറിയ പ്രായമാണ്. തെറ്റും ശരിയും മനസിലാക്കാനാവുന്നില്ല. എല്ലാ തെളിവും മാധ്യമങ്ങളുടെ കയ്യിലുണ്ട്. ഗുരുതരമായ തെറ്റാണെന്നും ഇത് തന്നെയാണ് കേരളം മുഴുവൻ നടക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.(k sudhakaran against arya rajendran)

Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്

പൊലീസിന് ദാസ്യ ബുദ്ധിയെന്ന് സുധാകരൻ പറഞ്ഞു. സിപിഐഎം നേതാക്കളെ കാണുമ്പോൾ പൊലീസ് വാലാട്ടുന്നു. പൊലീസ് സിപിഐഎം അടിമകളും ക്രിമിനലുകളുമാണെന്നും സുധാകരൻ ആരോപിച്ചു. സി പി ഐ എം ജില്ലാ നേതാക്കന്മാർ തലശേരി സംഭവത്തിൽ ഇടപെട്ടുവെന്നും പാർട്ടിയിൽ നിന്ന് പോലും പ്രതിഷേധം ഉയർന്നപ്പോഴാണ് നടപടിയെടുത്തതെന്നും സുധാകരൻ കുറ്റപ്പെടുത്തി. കാറിൽ ചാരി നിന്നതിന് മർദ്ദനമേറ്റ കുട്ടിയെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Story Highlights: k sudhakaran against arya rajendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here